ഭാര്യയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യൂവാവ് ആത്മഹത്യ ചെയ്തു.

 

കൊല്ലം/ ഭീകരവാദികളെ പിടികൂടുന്നപോൽ ഭാര്യയുടെ പരാതിയിൽ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്ത പ്രവാസിയായിരുന്ന യുവാവ് പോലീസ് പീഡനം ഭയന്ന് വീട്ടിനുള്ളിൽ തിരികെക്കയറി മുറിയടച്ച് ആത്മഹത്യ ചെയ്തു. ഭാര്യയുടെ പരാതിയെ തുടർ‌ന്നു പോലീസ് വീട്ടിലെത്തി വൈകുന്നേരത്തോടെ ഭീകര വാദികളെ പിടികൂടുന്നപോലെ വീട് വളഞ്ഞു കസ്റ്റഡിയിലെടുത്ത പനവേലി മടത്തിയറ ആദിത്യയിൽ ശ്രീഹരിയാണ് ഇങ്ങനെ ജീവനൊടുക്കിയത്.

ഭാര്യയുടെ പരാതിയിൽ ശ്രീഹരിയുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു. പ്രവാസിയായിരുന്ന ശ്രീഹരി പനവേലി ജംക്‌ഷനു സമീപം സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മർദിച്ചെന്ന ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തിരുന്നത്. രണ്ട് ദിവസമായി ശ്രീഹരിയെ പിടികൂടാൻ ശ്രമിച്ചു വന്ന പോലീസ് കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂട്ടറിൽ പോകവേ ശ്രീഹരിയെ പൊലീസ് സംഘം ജീപ്പിൽ പിന്തുടരുന്ന ഉണ്ടായത്. ഇതിനു നാട്ടുകാർ ദൃസാക്ഷികളുമാണ്. വൈകുന്നേരത്തോടെ ഭീകര വാദികളെ പിടികൂടുന്നപോലെ വീട് വളഞ്ഞായിരുന്നു ശ്രീഹരിയെ പോലീസ് പിടികൂടുന്നത്.

പോലീസ് കസ്റ്റഡിയിലെടുത്തത് ശ്രീഹരിയെ ജീപ്പിൽ കയറ്റിയ പിറകെ വളർത്തു മൃഗങ്ങൾ‍ക്ക് വെള്ളം നൽകാൻ അനുവദിക്കണമെന്ന് അയാൾ ആവശ്യപ്പെടുകയായിരുന്നു. പോലീസ് അനുവാദത്തോടെ ജീപ്പിൽ നിന്നും ഇറങ്ങിയ ശ്രീഹരി വീടിനകത്തേക്ക് കയറി ഒരു മുറിക്കുള്ളിൽ കയറി കതക് അടക്കുകയാണ് ഉണ്ടായത്. ഇപ്പോൾ ശ്രീഹരി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ പോലീസ് കാത്ത് നിൽക്കുമ്പോൾ ശ്രീഹരി മുറിക്കുള്ളിൽ ജീവനൊടുക്കി കഴിഞ്ഞിരുന്നു. തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ പോലീസ് പുറത്ത് നിന്നെങ്കിലും ശ്രീഹരി തിരിച്ച് വന്നില്ല. തുടർന്ന് പോലീസ് സംഘം വീട്ടിനകത്ത് കയറി പരിശോധിക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ശ്രീഹരിയെ കാണുന്നത്.

കൊല്ലം കലക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയായ അസാല ഭർത്താവാണ് ശ്രീഹരി. ഭാര്യ അസാലയാണ് പതിവായി ഉപദ്രവിക്കുന്നുവെന്നു പരാതി നൽകിയിരുന്നത്. പരാതി നൽകിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്കു പോയിരുന്നു. അതേസമയം ശ്രീഹരിയെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് പോലീസിന്റെ ഇപ്പോഴുള്ള വാദം. ശ്രീഹരിയുടെ ഭാര്യയ്ക്ക് ഒപ്പമാണ് വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ശ്രീഹരി പോലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് രഹസ്യ വിഭാഗം വിഭാഗം അന്വേഷണം നടത്തി വരുന്നു.