വീണ്ടും നിപ്പ, ഇത്തവണ പരിശോധന മുഖ്യന്റെ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിലാണോ? പരിഹാസവുമായി അഞ്ജു പാർവതി പ്രഭീഷ്

വീണ്ടും നിപ വൈറസിൻറെ ഭീതിയിൽ നിൽക്കുകയാണ് കേരളം. സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പിണറായി സർക്കാർ മുൻകൈ എടുത്തിരുന്നു. എന്നാൽ കോഴിക്കോട് നിപയിൽ ആളുകൾ മരണപ്പെട്ടതിനു പിന്നാലെ കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ വിമർശനം ശക്തമാവുകയാണ് സാമൂഹ്യമാധ്യമങ്ങളിൽ. ഇപ്പോഴും നിപ വൈറസ് പരിശോധിക്കാൻ പൂനെയിൽ ക്യൂ നിൽക്കേണ്ട അവസ്ഥയാണോ എന്നതാണ് വിമർശകർ ഉയർത്തുന്ന കാര്യം. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക അഞ്ജു പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പിങ്ങനെ

2018 ൽ നിപ്പ വന്നോ?വന്നു! അന്ന് സാമ്പിൾ പരിശോധനയ്ക്കയച്ചത്? പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ! എന്നിട്ട്?ഒന്നും ഇല്ല!! പി ആർ വർക്ക് പൊടിപൊടിച്ചു! നിപ്പയെ പിടിച്ചുകെട്ടിയ ടീച്ചർക്ക് പിഞ്ഞാണം കിട്ടി!! കുറേ പാവങ്ങൾക്ക് ജീവൻ പോയി കിട്ടി! ഞങ്ങടെ ആഷിഖ് അബുവിന് സിനിമയും കിട്ടി!!2021 ൽ നിപ്പ വന്നോ?വന്നു! അന്ന് സാമ്പിൾ പരിശോധനയ്ക്കയച്ചത്? പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ! എന്നിട്ട്? ഒന്നുമില്ല! മുഖ്യൻ കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് തള്ളി മറിച്ചു, ഞങ്ങൾ അന്തം അണികളും തള്ളോട് തള്ള് തള്ളി നിപ്പയെ ഓടിച്ചു വിട്ടു!!!

2023 ൽ നിപ്പ വന്നോ?വന്നു! എന്നിട്ട് മുഖ്യൻ ഉദ്ഘാടനം ചെയ്ത വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിൾ പരിശോധിച്ച് കാണും അല്ലേ? ഏയ്‌ ഇല്ല! ഇക്കുറിയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചത് പൂനെയിൽ തന്നെ! അപ്പോൾ മുഖ്യന്റെ ഇൻസ്റ്റിറ്റ്യൂട്ട്? ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! കിറ്റ് കിട്ടിയില്ലേ?? അതിൽ നിന്ന് വറ്റ് കിട്ടിയില്ലേ? തിന്നിട്ട് എല്ലിന്റെയിടയിൽ കുത്തിയിട്ട് മുഖ്യന് എതിരെ സംസാരിക്കുന്നോ സംസ്ഥാന ദ്രോഹി