ഭർത്താവിന്റെ ചികിൽസക്ക് നാട്ടുകാർ സ്വരൂപിച്ച് പണവുമായി ഭാര്യ ഒളിച്ചോടി

ഭർത്താവിന്റെ ചികിൽസക്കായി നാട്ടുകാർ പിരിവെടുത്ത് നല്കിയ പണവുമായി ഭാര്യ കാമുകനൊപ്പം നാടു വിട്ടു. ചാത്തൻതറയിൽ ഉള്ള ബിജു , ആതിര എന്നിവരെ കാണാതായിട്ട് ഒരാഴ്ചയായി. ആതിരയുടെ ഭർത്താവ് രോഗം ബാധിച്ച് ചികിൽസ കാത്തു കഴിയുകയാണ്‌. പണം ഇല്ലാത്തതിനാൽ ചികിൽസക്കായി നാട്ടുകാർ പണം സ്വരൂപിച്ച് നല്കുകയായിരുന്നു. ഈ പണവും കൊണ്ടാണ്‌ ഭാര്യ ആതിര വീട് വിട്ട് പോയത്. ഇതോടെ ഭർത്താവിന്റെ ചികിൽസ തന്നെ മുടക്കി ജീവൻ അപകടത്തിലാക്കിയാണ്‌ ഭാര്യയുടെ ഒളിച്ചോട്ടം. ബിജു , ആതിര എന്നിവരെ കാണാതായിട്ട് ഒരാഴ്ചയായതായി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം നിഷാ അലക്സ്നിഷ അലക്സ് പറയുന്നു.

ആതിരക്ക് ഭർത്താവും അഞ്ചു വയസുള്ള ഒരു മകളും, രണ്ടര വയസുള്ള ഒരു ആൺകുഞ്ഞും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോളോക്ക്ക്ക് പഞ്ചായത്ത് അംഗം നിഷാ അലക്സ്നിഷ അലക്സ് ഫേസ്ബുക്കിൽ ഇട്ട അറിയിപ്പ് ഇങ്ങിനെയാണ്‌. ഈ ഫോട്ടോയിൽ കാണുന്ന ചാത്തൻതറയിൽ ഉള്ള ബിജു , ആതിര എന്നിവരെ കാണാതായിട്ട് ഒരാഴ്ചാ കഴിഞ്ഞു. ബിജുവിന് ഭാര്യയും രണ്ടു പെണ്കുഞ്ഞുങ്ങളും ഉണ്ട്. ആതിരക്ക് ഭർത്താവും അഞ്ചു വയസുള്ള ഒരു മകളും, രണ്ടര വയസുള്ള ഒരു ആൺകുഞ്ഞും ഉണ്ട്. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന് ചികിൽസിക്കാൻ നാട്ടുകാർ പിരിവ് കൊടുത്ത പണവുമായി ആണ് ആതിര ബിജൂവിന് ഒപ്പം പോയത്. ബിജുവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. ഇവരെ കണ്ടു കിട്ടാൻ നിങ്ങളാൽ കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

എന്തായാലും നാട്ടുകാരുടെ പണവുമായി മുങ്ങിയ യുവതിയെ തപ്പി നാട്ടുകാരുടെ അന്വേഷണവും സജീവമാണ്‌. യുവതിയെ ഇനി കണ്ടെത്താൻ ആയാൽ പോലും പണം മുഴുവൻ അടിച്ച് പൊളിച്ച് ജീവിച്ച് തീർത്തിരിക്കും എന്നാണ്‌ നാട്ടുകാരുടെ ആശങ്ക