ഇന്ന് മഴ കനക്കും; 12 ജില്ലകളില്‍ യൊല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളില്‍ വ്യാഴാഴ്ച കാലവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്
ജില്ലകളിലാണ് യൊല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്തും ലക്ഷദ്വീപ് തീരത്തും വിലക്കില്ല. അതേസമയം, കോഴിക്കോട് ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.