സാക്കിർ നായിക് എയറിൽ കയറിയതോടെ ‘പോസ്റ്റും’പറിച്ചോണ്ടോടി

ന്യൂഡൽഹി. ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്നതിനിടെ ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന വിവാദ പ്രസ്താവന ഫേസ് ബൂക്കിലൂടെ നടത്തിയ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക് പ്രതിഷേധം ശക്തമായതോടെ പോസ്റ്റും പറിച്ചോണ്ടോടി .

മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ പോസ്റ്റിനടിയിൽ വൻ പ്രതിഷേധത്തോടെ ക്രിസ്മസ് ആശംസകള്‍ സക്കീർ നായികിനായി പ്രവഹിക്കുകയായിരുന്നു. ഇതോടെയാണ് വിവാദ പോസ്റ്റും പിൻവലിച്ച് സക്കീര്‍ നായിക്കിന്റെ ഓട്ടം.

‘അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’- സക്കീർ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റിലെ പരാമർശങ്ങൾ വിവാദമായതോടെ പോസ്റ്റ് അപ്രത്യക്ഷമായിരിക്കുന്ന ഇപ്പോൾ.

പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്‍റുകളായി ക്രിസമസ് ആശംസകളര്‍പ്പിച്ചുമാണ് സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റിനെതിരെ പ്രതികരണമുണ്ടായത്. ചിലരാവട്ടെ സക്കീറിനെ കണ്ണുമടച്ച് ആക്ഷേപിക്കുകയും ഉണ്ടായി. മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും കമന്‍റുകള്‍. മലയാളികള്‍ അടക്കം നിരവധി പേരാണ് സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് കാണാതായിരുന്നത്.

കമന്റുകളിൽ സ്കീറിനെ അലക്കിയിരിക്കുകയായിരുന്നു സോഷ്യൽ മീഡിയ. ‘ഇവനെന്തോ നേർച്ചയോ മറ്റോ ഉണ്ടെന്ന് തോന്നുന്നു, ഓണവും കൃസ്തുമസുമൊക്കെ വരുമ്പൊൾ നാട്ടുകാരുടെ മുഴുവൻ തന്തയ്ക്ക്‌ വിളി കേൾക്കാമെന്നോ മറ്റോ !’ ‘എന്നാൽ പിന്നെ സക്കീർ ഇക്കാക്ക് ഇരിക്കട്ടെ എന്റെ ആദ്യ ആശംസ..”ഹാപ്പി ക്രിസ്മസ് പ്രിയ സക്കീർക്കാ .. സന്മനസ്സുള്ളവർക്ക് പെരുത്ത സമാധാനം. ” വരില്ലേ നാളെ കേക്കും, വീഞ്ഞും കഴിക്കാൻ’ ഇങ്ങനെ നീളുകയായിരുന്നു കമന്റുകൾ.