രോഗിയോടൊപ്പം കൂട്ടു നിന്നവര്‍ തമ്മില്‍ പ്രണയത്തിലായി, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് കൊണ്ടുവന്ന പണവും ബാങ്കു നിക്ഷേപവുമായി വീട്ടമ്മ മുങ്ങി

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭര്‍ത്താവിന് കൂട്ടു നിന്ന യുവതിയും മറ്റൊരു രോഗിക്ക് ഒപ്പം വന്ന യുവാവും ഒളിച്ചോടി. ഇരുവരും ആശുപത്രിയില്‍ നിന്നപ്പോള്‍ പരിചയത്തിലാവുകയും പിന്നീട് ഈ പരിചയം പ്രമയമാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് ഒളിച്ചോടുകയുമായിരുന്നു.

ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭര്‍ത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ആശുപത്രിയിലുണ്ടായിരുന്നത് ഭാര്യയാണ്.

ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂര്‍ സ്വദേശിയുമായി യുവതി പരിചയത്തിലായി. ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെ ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനൊപ്പം യുവതി പോവുകയായിരുന്നു.

ഭര്‍ത്താനിന്റെ ചികിത്സയ്ക്കായി ബന്ധുക്കള്‍ നല്‍കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു യുവതി പോയതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്.