പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ചെന്നായയുടെ മുഖംമൂടി ധരിച്ചെത്തി; യുവാവ് അറസ്റ്റില്‍

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ചെന്നായയുടെ മുഖംമൂടി ധരിച്ചെത്തി ആളുകളെ ഭയപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. പാകിസ്ഥാനിലാണ് സംഭവം. സുഹൃത്തുക്കളെ പറ്റിക്കുന്നതിനായി ചെന്നായ മുഖംമൂടി ധരിച്ചെത്തിയ പെഷാവര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിരോധ മാസ്‌കിന് പകരം പേടിപ്പിക്കുന്ന മാസ്‌ക് ധരിച്ചെത്തി യുവാവ് അറസ്റ്റിലായ വിവരം പാക് മാദ്ധ്യമ പ്രവര്‍ത്തകനായ ഒമര്‍ ആര്‍ ഖുറേഷിയാണ് പുറത്തുവിട്ടത്. ചിത്രവും അയാള്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു.

പോലീസ് നടപടിയെ ചോദ്യം ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് എത്രയോ പേര്‍ മാസ്‌ക് ധരിക്കാതെ നടക്കുന്നു. കൂടെയുള്ള പോലീസുകാരനും മാസ്‌ക് ധിരിച്ചിട്ടില്ലല്ലോ, ഇയാള്‍ മുഖംമൂടി ധരിക്കാനുള്ള ഉത്തരവാദിത്തം കാണിച്ചല്ലോ എന്നിങ്ങനെയാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.