ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സ്ത്രീയുടെ ആരോപണം

തിരുവനന്തപുരം. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്ഷേത്രം ജീവനക്കാരനെതിരെ കേസ്. ശ്രീപദ്മനാഭ ക്ഷേത്രത്തില്‍വെച്ചാണ് സംഭവം നടന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ശ്രീപദ്മനാഭ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദര്‍ശനത്തിന് എത്തിയപ്പോളാണ് സംഭവം.

ജീവനക്കാരന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് സ്ത്രീയുടെ ആരോപണം. സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് നേരിട്ടെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. അതേസമയം ഇവര്‍ നിയന്ത്രിതമേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്ന് ജീവനക്കാരന്‍ വിശദീകരിക്കുന്നു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളുള്ളതിനാല്‍ ദൃശ്യങ്ങള്‍ പോലീസ് പരിശോദിക്കും.