വീട്ടമ്മ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍: വീട്ടമ്മയെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയായിലാണ് സംഭവം. മുത്തുള്ളിയാലില്‍ തോപ്പില്‍ മതിലകത്ത് അഷറഫിന്റെ ഭാര്യ സാബിറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 48 വയസായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം. അഗ്നിരക്ഷ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. സാബിറ ജീവനൊടുക്കിയതാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മക്കള്‍: ഹര്‍ഷിത, ആഷിക്, മരുമകന്‍: സവാദ്.