സ്‌നേഹബന്ധത്തിന്റെ പേരിലാണ് അമ്മ കുട്ടിയെ തന്നത്, ഭര്‍ത്താവാണ് പണം ആവശ്യപ്പെട്ടതെന്ന് കുട്ടിയെ വാങ്ങിയ യുവതി

തിരുവനന്തപുരം. തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിനെ വാങ്ങിയ യുവതി. സ്‌നേഹബന്ധത്തിന്റെ പേരിലാണ് അമ്മ കുട്ടിയെ നല്‍കിയതെന്നും വര്‍ഷങ്ങളായി പരിചയമുള്ള സ്ത്രീയില്‍ നിന്നുമാണ് കുട്ടിയെ വാങ്ങിയതെന്നും അവര്‍ പറയുന്നു. വളര്‍ത്താനാണ് കുട്ടിയെ വാങ്ങിയത് എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് പണം നല്‍കിയതെന്നും യുവതി പറയുന്നു.

കുട്ടിക്കായി പണം പലപ്പോഴായി നല്‍കുകയായിരുന്നു. വര്‍ഷങ്ങളായി കുട്ടിയില്ലാത്തതിനാല്‍ അമ്മത്തൊട്ടിലില്‍ നിന്നും കുട്ടിയെ രജിസ്ട്രര്‍ ചെയ്തിരുന്നു. എന്നാല്‍ വീട് ഇല്ലാത്തതിനാല്‍ കുട്ടിയെ ലഭിച്ചില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പരിചയക്കാരിയായ യുവതിയെ സമീപിക്കുന്നതെന്നും. കുട്ടിയെ ലഭിക്കുവാന്‍ ഗര്‍ഭം ധരിക്കുവാന്‍ തയ്യാറാണെന്നും അറിയിച്ചു. ജോലി ചെയ്തിരുന്ന സ്ഥലത്ത് വെച്ചാണ് അവരെ പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു.

അതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷമാണ് അവരെ വീണ്ടും കണ്ടതെന്നും ആ സമയം അവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് പ്രസവസമയത്ത് ആശുപത്രിയില്‍ എത്തി കണ്ടു. പ്രസവത്തിന് ശേഷം ആശുപത്രിക്ക് പുറത്ത് വെച്ച് കുട്ടിയെ വാങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് വിളിച്ച് ശല്യമായി. പണം വേണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കിയത് മരുന്നിനും ഭക്ഷണത്തിനുമാണ് പണം ആവശ്യപ്പെട്ടത്.

കുഞ്ഞിനെ കിട്ടിയ ശേഷം ഏഴ് ദിവസം വീട്ടില്‍ സൂക്ഷിച്ചു. ദത്തെതുക്കുവാന്‍ സാധിക്കുമെങ്കില്‍ ആ കുട്ടിയെ തന്നെ എടുക്കുവനാണ് ആഗ്രഹംമെന്നും യുവതി പറയുന്നു. അതേസമയം സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവനാണ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചത്. കുഞ്ഞിന് മതിയായ സംരക്ഷണം നല്‍കുവാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ലക്ഷം രൂപക്കാണ് കുഞ്ഞിനെ വില്‍പ്പന നടത്തിയതെന്ന് കുഞ്ഞിനെ മുമ്പ് പുറത്ത് വന്നിരുന്നു. തിരുവല്ല സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നല്‍കി കുട്ടിയെ വിലക്ക് വാങ്ങുന്നത്. 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകും മുന്‍പു തന്നെ ആശുപത്രിയില്‍ വച്ച് ചോരക്കുഞ്ഞിനെ മൂന്ന് ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നു.

പണം നല്‍കി കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്നാണ് കുട്ടിയെ പോലീസ് വീണ്ടെടുത്തിരിക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് അധികൃതര്‍ പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറഞ്ഞിട്ടുള്ളത്. ഈ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഏപ്രില്‍ 10നാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങുന്നത്.