വിനായകന്റെ സിനിമ ഞാൻ‌ കാണില്ലെന്ന് പോസ്റ്റ്, യുവതിയ്ക്കെതിരെ സോഷ്യൽ മീഡിയ

രജനി കാന്തിനെ നായകനാക്കി നെൽസൺ ഒരുക്കിയ മാസ് ചിത്രം ജയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മലയാളി നടൻ വിനായകനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ കയ്യടി നേടിയത്. വിനായകനെതിരെ ഹേറ്റ് കാമ്ബയിൻ നടത്താൻ ശ്രമിച്ച യുവതിയെ എയറിലാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ എന്ന് ജയിലർ സിനിമയുടെ പോസ്റ്റർ ചേർത്തുകൊണ്ട് വേൾഡ് മലയാളി സർക്കിളിൽ യുവതി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനു നേരെ വിമർശനം. ഈ അക്കൗണ്ട് ഫേക്ക് ആണെന്നും വിനായകനെതിരെ ഹേറ്റ് കാമ്പയിൻ നടത്താൻ വേണ്ടി മറ്റാരോ ഇത് ഉപയോഗിക്കുന്നതാണെന്നുമാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

സിനിമ കണ്ടെന്നും സിനിമ സൂപ്പറാണെന്നുമാണ് പോസ്റ്റിന് താഴെ വന്ന എല്ലാ കമന്റുകളും പറയുന്നത്. ‘കാണരുത് നെഞ്ച് പൊട്ടും അത്രക്ക് കട്ടക്ക് രജനിയ്ക്ക് മുകളിൽ വിനായകൻ’ എന്നാണ് മറ്റൊരു കമന്റ്.