പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഒരിക്കല്‍ പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയവെയാണ് യുവതിക്ക് വീണ്ടും പാമ്പുകടി ഏക്കുന്നതും മരിക്കുന്നതും. കൊല്ലം അഞ്ചലിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്രയാണ് പാമ്പു കടിയേറ്റ് മരിച്ചത്. 25 വയസായിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍തൃവീട്ടില്‍ വെച്ച് ഉത്ര പാമ്പ് കടിയേറ്റ് ചികിത്സയിലാരുന്നു. ഇതിനിടെയാണ് ഇന്നലെ സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ നിന്നും വീണ്ടും ഉത്രയ്ക്ക് പാമ്പ് കടി ഏല്‍ക്കുന്നത്. തുടര്‍ന്ന് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഏറത്തുള്ള സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ഉത്ര താമസിച്ച് വരികയായിരുന്നു. ഇതിനിടെ ഇന്നലെ സ്വന്തം കിടപപ്പുമുറിയില്‍ വെച്ച് വീണ്ടും പാമ്പുകടി ഏക്കുകയായിരുന്നു. തുടര്‍ന്ന് മരണവും സംഭവിച്ചു.

ഇന്നലെ രാവിലെ ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഉത്രയെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് സൂരജ്. മകന്‍: ധ്രുവ്.