കേരളത്തിന് ലോകബാങ്ക് വായ്പ, പ്രകൃതി ദുരന്തവും പകർച്ചവ്യാധിയും തടയനാണ് 1228 കോടിയുടെ വായ്പ

തിരുവനന്തപുരം. കേരളത്തിന് 1228 കോടിയുടെ വായ്പ അനുവദിച്ച് ലോക ബാങ്ക്. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനവും നേരിടുന്നതിനുള്ള തയാറെടുപ്പിനായിട്ടാണ് വായ്പ. അതേസമയം ലോകബാങ്ക് സഹായം കേരളത്തിന് തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ വലിയ മുന്നേറ്റത്തിന് കാരണമാകുന്നതാണ്.

മുന്‍പ് ലോക ബാങ്ക് അനുവദിച്ച125 ദശലക്ഷം ഡോളറിന്റെ സഹായത്തിന് പുറമെയാണ് പുതിയ വായ്പ. വായ്പ ലഭിക്കുന്നതോടെ കേരളത്തില്‍ 50 ലക്ഷം ജനങ്ങള്‍ക്ക് എങ്കിലും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയില്‍ കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.

2021ലെ വെള്ളപ്പെക്കത്തില്‍ കേരളത്തില്‍ 100 ദശലക്ഷം ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് കണക്കാക്കുന്നത്. ദുരന്തത്തില്‍ നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തങ്ങള്‍ സ്ത്രീകളും കര്‍ഷകരെയും ബാധിച്ചതായും ലോക ബാങ്ക് പറഞ്ഞു.