ലോകത്തേ ഏറ്റവും വിലകെട്ട പാസ്പോർട്ടുകൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, യമൻ രാജ്യങ്ങളുടേത്

ലോകത്തെ ഏറ്റവും മോശവും വിലകെട്ടതുമായ പാസ്പോർട്ടുകളിൽ ഒന്ന് പാക്കിസ്ഥാൻ പാസ്പോർട്ട്. 193ഓളം ലോക രാജ്യങ്ങളുടെ കണക്ക് നോക്കുമ്പോൾ പുറകിൽ നിന്നും 3 സ്ഥാനത്താണ്‌ പാക്കിസ്ഥാൻ. അതായത് ലോകത്തേ ഏറ്റവും മോശമായതും വിലകെട്ടതുമായ പാസ്പോർട്ടുകളുടെ എണ്ണത്തിൽ പാക്കിസ്ഥാൻ 3മതാണ്‌. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേ പാസ്പോർട്ടുകളും പാക്കിസ്ഥാനൊപ്പം തന്നെ വിലകെട്ട പപോർട്ടുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്. അഫ്ഗാനിസ്ഥാനാണ് ലോകത്തേ ഏറ്റവും മോശം പാസ്പോർട്ട് ഉള്ളത്. അതിനു താഴെ യെമൻ, പാക്കിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവരാണ്‌.

ഫ്ഗാനിസ്ഥാൻ, യെമൻ, പാക്കിസ്ഥാൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ഭീകരാവസ്ഥയും, ഭീകരരുടെ പ്രവർത്തനവും ആണ്‌ ലോകത്ത് അവരുടെ സഞ്ചാര സ്വാതന്ത്ര്യം മറ്റ് രാജ്യങ്ങൾ സ്വതന്ത്രമായി അനുവദിക്കാതിരിക്കാൻ കാരണം. പാസ്പോർട്ടിനു നിയന്ത്രണം കൂട്ടാനും കാരണം

ലോകത്തേ ഏറ്റവും ശക്തമായ പാസ്പോർട്ട് 2023ൽ അംഗീകരിച്ചിരിക്കുന്നത് സിംഗപ്പൂർ പാസ്പോർട്ടാണ്‌.സിംഗപ്പൂർകാർക്ക് 189 രാജ്യങ്ങളിൽ അവരുടെ പാസ്പോർട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ ചുറ്റിയടിക്കാം. ലോകത്തേ അനേകം രാജ്യങ്ങളിൽ പോയി തൊഴിൽ വിസ ഇല്ലാതെ ജോലി ചെയ്യാവുന്നതും ഏറ്റവും കൂടുതൽ സിംഗപ്പൂർക്ക് തന്നെ.ചൊവ്വാഴ്ച പുറത്തിറക്കിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരമാണിത്.ജപ്പാനേ
മറികടന്നാണ്‌ ഏഷ്യൻ രാജ്യമായ സിംഗപ്പൂർ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്.മറുവശത്ത്, ഇന്ത്യയാകട്ടെ, കഴിഞ്ഞ വർഷത്തേക്കാൾ 5 സ്ഥാനങ്ങൾ കൂടുതലായി കയറി. ഇന്ത്യൻ പാസ്പോർട്ട് ഈ വർഷം മികവ് പുലർത്തുകയായിരുന്നു.ടോഗോ, സെനഗൽ എന്നിവയ്‌ക്കൊപ്പം സൂചികയിൽ 80-ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ട് ഇപ്പോൾ ഉള്ളത്.ലോകത്തേ 57 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിമാനത്തിൽ പറക്കാം.ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഫ്രീ ആക്‌സസ് അനുവദിച്ചെങ്കിലും അതിന്റെ പ്രകടനം രേഖീയമായിരുന്നില്ല. ഇത് 2015-ൽ 88-ാം സ്ഥാനത്താണ്

ലോകമെമ്പാടുമുള്ള 189 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നടത്താവുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയുമുണ്ട്.ഒരു പതിറ്റാണ്ട് മുമ്പ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്ന യുഎസ് രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി എട്ടാം സ്ഥാനത്തെത്തി. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് എന്നത് മുൻകൂർ വിസയില്ലാതെ അവരുടെ ഉടമകൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് ലോകത്തെ എല്ലാ പാസ്‌പോർട്ടുകളുടെയും റാങ്കിംഗാണ്. സൂചികയിൽ 199 വ്യത്യസ്ത പാസ്‌പോർട്ടുകളും 227 വ്യത്യസ്ത യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടുന്നു. ഹെൻലിയും പങ്കാളികളും ചേർന്നാണ് സൂചിക പുറത്തുകൊണ്ടുവരുന്നത്.

ബുറുണ്ടി, കൊമോറോ ദ്വീപുകൾ, ജിബൂട്ടി, ഗിനിയ-ബിസാവു, മാലിദ്വീപ്, മൈക്രോനേഷ്യ, മൊസാംബിക്ക് , റുവാണ്ട, സമോവ, സീഷെൽസ്, ടിമോർ-ലെസ്റ്റെ, തുവാലു. തുടങ്ങിയ ദ്വീപ് രാജ്യങ്ങൾ എല്ലാം പാസ്പോർട്ട് മൂല്യത്തിൽ മുന്നിൽ ആണുള്ളത്.ലോകത്തേ സക്തമായ പാസ്പോർട്ടുകൾ സൂക്ഷിക്കുന്ന ആദ്യ 10 രാജ്യങ്ങൾ ഇങ്ങിനെ..സിംഗപ്പൂർ..രണ്ടാം സ്ഥാനത്ത് 3 രാജ്യങ്ങൾ ഉണ്ട്… ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയാണ്‌..3മത് സ്ഥാനത്ത് 8 രാജ്യങ്ങൾ എത്തി..ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലക്സംബർഗ്, സ്വീഡൻ ഇവയാണ്‌. 4മത് സ്ഥാനത്ത് 4 രാജ്യങ്ങൾ ഉണ്ട്…ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്സ്, യുകെ എന്നിവയാണ്‌..5മത് സ്ഥാനത്ത് 7 രാജ്യങ്ങൾ ഉണ്ട്..ബെൽജിയം, ചെക്ക് റിപ്പബ്ലിക്, മാൾട്ട, ന്യൂസിലാൻഡ്, നോർവേ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവയാണ്‌…6മത് സ്ഥാനത്ത് ഓസ്‌ട്രേലിയ, ഹംഗറി, പോളണ്ട് എന്നിവയും 7മത് സ്ഥാനത്ത് കാനഡ, ഗ്രീസ് 8മത് സ്ഥാനത്ത് ലിത്വാനിയ, അമേരിക്കയും, 9മത് സ്ഥാനത്ത് ലാത്വിയ, സ്ലൊവാക്യ, സ്ലോവേനിയ 10മത് സ്ഥാനത്ത് എസ്റ്റോണിയ, ഐസ്ലാൻഡ് എന്നിവയും ആണുള്ളത്.

ഒരിക്കൽ സൂചികയിൽ മുൻപന്തിയിലായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക അവരുടെ റാങ്കിംഗിൽ ഇടിവ് രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, ബ്രിട്ടൻ ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ നില മെച്ചപ്പെടുത്തി. 183 വിസ രഹിത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനത്തോടെ യുഎസ് റാങ്കിംഗ് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.