പ്രേമത്തിന് പ്രായമില്ല, എന്നെ പ്രേമിക്കുന്നത് അത്ര ഈസിയല്ല, രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി യമുനയും ദേവനും

സിനിമ-സീരിയൽ നടിയായ യമുനയുടെ രണ്ടാം വിവാഹം വലിയ ചർച്ചയായിരുന്നു. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം. രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്. ഞാനും എന്റാളും എന്ന ടെലിവിഷൻ പരിപാടിയിൽ എത്തിയതോടെ ഇവർ‌ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ രണ്ടാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് യുനയും ദേവനും. ഈ പ്രായത്തിലും റൊമാന്റിക് ആകുന്നത് തെറ്റല്ല എന്ന ദേവന്‍ പല തവണ പറഞ്ഞിട്ടുണ്ട്. അത് കണ്ണിന് മുന്നില്‍ കാണിച്ചു തരും വിധമാണ് വിവാഹ വാര്‍ഷികത്തിന്റെ വീഡിയോ. താജ്മഹലിന് മുന്നില്‍ നിന്നെടുത്ത അതി മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് യമുനയാണ്.

‘എനിക്കറിയാം, എന്നെ പ്രണയിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല. പക്ഷെ ഇത് കുറച്ച് എന്റര്‍ടൈനിങ് ആയിരുന്നു. ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ പങ്കു ചേര്‍ന്നതിന് നന്ദി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്‌സറി’ എന്ന് പറഞ്ഞാണ് യമുന വീഡിയോ പങ്കുവച്ചത്.

ദേവന്‍ വളരെ രസികനും എന്നാല്‍ റൊമാന്റിക്കും ആണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായത് ഞാനു എന്റയാളും എന്ന ഷോയിലൂടെയാണ്. ജീവിതത്തെ വളരെ രസകരമായി കാണുന്ന ആള്‍ യമുന തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചും, അവരുടെ രണ്ട് മക്കളോടുള്ള സ്‌നേഹത്തെ കുറിച്ചുമൊക്കെ വളരെ വാചാലനായിരുന്നു.

റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഒരു ഫോണ്‍ കോളിലൂടെയാണ് യമുനയും ദേവനും പരിചയപ്പെടുന്നത്. ഭര്‍ത്താവില്ലാതിരുന്നിട്ടും തന്റെ മക്കളെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തുന്ന യമുനയോട് ദേവന് ബഹുമാനം തോന്നി. മക്കളുടെ നിര്‍ബന്ധം കൂടെയായപ്പോള്‍ മൂകാംബികയില്‍ വച്ച് ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ദേവനും ഒരു മകളുണ്ട്