അയോധ്യ വിമാനത്താവളത്തിന്റെ പേര് മഹര്‍ഷി വാല്മീകിയുടെ പേരിലേയ്ക്ക് മാറ്റാന്‍ യോഗി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി. അയോധ്യ വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ യുപി സര്‍ക്കാര്‍. മര്യാദ പുരുഷോത്തം ശ്രീരാമന്‍ എയര്‍പോര്‍ട്ട് എന്ന പേര് മഹര്‍ഷി വാല്മീകിയുടെ പേരിലേയ്ക്ക് മാറ്റുമെന്നാണ് വിവരം. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

അതിന് മുമ്പ് പേരുമാറ്റുവനാണ് നീക്കം നടക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ഭക്തര്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇവിടേയ്ക്ക് എത്തും. ഇത്തരം ഒരു സാഹചര്യത്തിലാണ് അയോധ്യയില്‍ വിമാനത്താവളം നിര്‍മിച്ചത്.

ഉദ്ഘാടനത്തിന് മുന്നോടിയായി വിമാനത്താവളത്തിന്റെ പരീക്ഷണ ലാന്‍ഡിംഗും പൂര്‍ത്തിയാക്കിയിരുന്നു. ജനുവരി ആറ് മുതല്‍ ഇന്‍ഡിഗോ വിമാനങ്ങളും 16 മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് ആരംഭിക്കും.