ഇനിയും താങ്കള്‍ ഞങ്ങളേ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജന്മദിനം ആശംസിച്ച് നടി ശിവദ

തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജന്മദിനം ആശംസിച്ച മലയാളനടി ശിവദ.

“നരേന്ദ്ര മോദിജി താങ്കളുടെ നല്ല ആരോഗ്യത്തിനായി ഞങ്ങളുടെ പ്രാർത്ഥനകളും ആശംസകളും. ഇനിയും താങ്കള്‍ ഞങ്ങളേ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കണം. നന്ദി” – ഇതാണ് നടി ശിവദ പങ്കുവെയ്‌ക്കുന്ന സന്ദേശം. ശിവദയുടെ വീഡിയോയും ഉണ്ട്.

ബിജെപി കേരളഘടകത്തിന്റെ സമൂഹമാധ്യമ സൈറ്റിലാണ് ശിവദയു ആശംസ പങ്കുവെയ്‌ച്ചത്. ഇതാദ്യമായാണ് നടി ശിവദ പ്രധാനമന്ത്രിയ്‌ക്ക് ആശംസയര്‍പ്പിച്ച് ബിജെപി കേരളയുടെ സമൂഹമാധ്യമസൈറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.