നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടിയാണ് യുവാവ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലെ വിഐപി റോഡിലെ പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീമൂലനഗരം പുള്ളിയില്‍ വീട്ടില്‍ ദിലീപാണ് മരിച്ചത്.

ഭാര്യയെ ഭര്‍ത്താവ് കോട്ടായിയില്‍ വിറക് കൊള്ളി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടില്‍ വേശുക്കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് വേലായുധനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മരിച്ച വേശുക്കുട്ടിക്ക് മാനസിക അസ്വസ്ഥ്യമുണ്ടായിരുന്നു.

ഭര്‍ത്താവ് കിടപ്പുമുറിയില്‍വെച്ച് വിറകുകൊള്ളി കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലും റോഡിലുമായി സമയം ചെലവഴിച്ച പ്രതി രാവിലെ സമീപവാസിയായ ബന്ധുവിന്റെ അടുത്തെത്തി വിവരം അറിയിക്കുകയായിരുന്നു.