വിഴിഞ്ഞം തുറമുഖം തുറക്കുന്നു, തകർക്കാൻ വന്നവരുടെ പൊടിപോലുമില്ല, വമ്പൻ തൊഴിൽ മേള

വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ പൂർത്തിയാകുന്നു ഈ വർഷം കമ്മീഷൻ ചെയ്യും. തുറമുഖം മുടക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ കേരളം തുരുത്തി ഒളിച്ച പരാജയപ്പെടുത്തിയത് ഈ വൻ പദ്ധതിയുടെ ഓർത്തിരിക്കേണ്ട മുഖമാണ്. ഇപ്പോൾ തുറമുഖത്ത് നിന്നും കിട്ടുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങളിൽ ചെറുപ്പക്കാരെ പങ്കാളികളാക്കാനുള്ള പദ്ധതിയും ബോധവൽക്കരണവും നടക്കുകയാണ്. തുറമുഖം തകർക്കാൻ ഇറങ്ങിയവരെ കേരളം ഒന്നിച്ചു നിന്ന് നേരിടുകയായിരുന്നു.

പിന്നെ അവർ പോയ വഴിക്ക് പുല്ലുപോലും കിളുക്കാത്ത ഓട്ടം തന്നെയായിരുന്നു. പിന്നെ ഒരിക്കലും വിഴിഞ്ഞത്ത് സമരക്കാർ ഒന്ന് എത്തിപ്പോലെ നോക്കിയില്ല. 500 ,600 കിലോമീറ്റർ അപ്പുറത്തുനിന്ന് പോലും ആളെ കൊണ്ടുവന്നായിരുന്നു സമരം നടത്തിയത് . ഒരു മതത്തിനും എതിരെയല്ല തുറമുഖം മുടക്കാൻ ഇറങ്ങിയ ആക്രമികൾക്കെതിരെ മാത്രമാണ് ഈ വിമർശനം

തിരുവനന്തപുരം ജില്ലയിലെ തുറമുഖം കൊച്ചിയിലെ തുറമുഖം പോലെ ആയിരിക്കില്ല. അന്താരാഷ്ട്ര തുറമുഖത്തിന് വേണ്ട മാനദണ്ഡങ്ങൾ ആയ അന്താരാഷ്ട്ര കപ്പൽ പാതയെ സാമീപ്യം തീരത്തു നിന്നും ഒരു നോട്ടിക്കൽ അകലം വരെ, 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം വിഴിഞ്ഞത്തിനു മാത്രം സ്വന്തം. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ മാറ്റം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ പദ്ധതി. 4000 മുതൽ 5000 കോടി വരെ നികുതി വരുമാനം ലഭിക്കും.

20000 മുതൽ 25000 വരെ കണ്ടെയ്നറുകൾ ആയിരിക്കും വിഴിഞ്ഞത്ത് നങ്കൂരമിടുക. കടൽനടിയിൽ 16 മുതൽ 20 മീറ്റർ കാണപ്പെടുക കൂടുതൽ ആഴമുള്ള പോർട്ടുകളാണ് ഇത്തരം കപ്പലുകൾ അടുക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി തന്നെ 20 മുതൽ 24 മീറ്റർ ആഴമുള്ളതിനാൽ ഇത്തരം കപ്പലുകൾ സുരക്ഷിതമായി തന്നെ അടുപ്പിക്കാൻ ആകും വിഴിഞ്ഞം തുറമുഖം കേരളത്തിൽ ലഭിക്കുന്ന ബമ്പർ ലോട്ടറി ആയി മാറും.