ബൈക്കുകള്‍ തമ്മില്‍ മത്സരയോട്ടത്തിനിടെ ബസ്സിലേക്ക് വാഹനം ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

കൊച്ചി. പെരുമ്പാവൂരില്‍ ബൈക്കുകള്‍ തമ്മിലുണ്ടായ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വേങ്ങൂര്‍ സ്വദേശി അമലാണ് മരിച്ചത്.

അതേസമയം അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ബൈക്ക് എതിര്‍ദിശയില്‍ നിന്നും വന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ അമല്‍ റോജിലേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവാവിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.