കോഴിക്കോട് സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു

കോഴിക്കോട്. സാരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട് യുവതിയെ പീഡിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച പരാതി കോഴിക്കോട് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയാണ് നടക്കാവ് പോലീസില്‍ നല്‍കിയത്. അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡനം. രണ്ട് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.

പരാതിക്കാരിയായ യുവതിയുടെ സുഹൃത്തുവഴിയാണ് പ്രതികളെ യുവതി പരിചയപ്പെടുന്നത്. ഫോണിലൂടെയുള്ള പരിചയത്തിലാണ് പ്രതികള്‍ യുവതിക്ക് സീരിയലില്‍ അവസരം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് സീരിയലിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുവാന്‍ ഉണ്ടെന്ന് പറഞ്ഞ് യുവതിയെ പ്രതികള്‍ ശനിയാഴ്ച ഫ്‌ളാറ്റിലേക്ക് വിളിച്ചു.

തുടര്‍ന്ന് അവിടെ എത്തിയ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കോഴിക്കോട് സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.