നിങ്ങളുടെ കൈവശമുള്ള ഏതു സമ്പാദ്യത്തെക്കാൾ വിലപ്പെട്ടതാണ് നിങ്ങളുടെ ഊർജം- കൺമണി ദാസ്

സമ്പത്തിനേക്കൽ പ്രധാനപ്പെട്ടത് നമ്മളുടെ ആരേ​ഗ്യവും ഊർജവുമാണെന്ന് പറയുകയാണ് എഴുത്തുകാരിയായ കൺമണി ദാസ്. ജീവിതം ഒരു പ്രേഹേളികയാണ് പലപ്പോഴു പല മനുഷ്യരും ഒന്നും പിടികിട്ടാതെ ശ്വാസം മുട്ടി നിസ്സഹായതയോടെ നിൽക്കുന്നത് കാണാറുണ്ട് കൺമണി ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇപ്പോഴും മറ്റേയാളുടെ വിജയത്തിന് അറിഞ്ഞോ അറിയാതെയോ നിങ്ങൾ കാരണക്കാരനാകുന്നുവെന്നും കൺമണി പറയുന്നു.

കൺമണി ദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജീവിതം ഒരു പ്രേഹേളികയാണ് പലപ്പോഴു പല മനുഷ്യരുംഒന്നും പിടികിട്ടാതെ ശ്വാസം മുട്ടി നിസ്സഹായതയോടെ നിൽക്കുന്നത് കാണാറുണ്ട്… ജീവിതത്തിൽ എല്ലാതരത്തിലും വിജയിച്ചവരോടല്ല പരാജയപ്പെട്ടവരോടാണ്. ജീവനേക്കാൾ ഏറെ സ്നേഹിച്ചു പിരിഞ്ഞു പോകുന്ന മനുഷ്യരുടെ വേർപാടിൽ നിസ്സഹായരായി ജീവിതത്തിൽ എവിടെയും എത്താതെ വേദന തിന്നുന്ന മനുഷ്യരോടാണ് വേർപിരിഞ്ഞു പോയവരിൽ ഒരാൾ എന്നും പരാജയത്തിലേക്ക് കൂപ്പു ക്കുത്തുന്നവരാണ് ചുറ്റും ശ്രദ്ധിച്ചു നോക്കുക അത് സാമ്പത്തികമായി മാത്രമല്ല.

ഉദ്ദേശിച്ചത് പണം ധരാളം ഉള്ളവരും ആത്മാവ് നഷ്ട്ടപ്പെട്ടുജീവിതം ഒരടി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ… ഒറ്റ ഉത്തരമേയുള്ളു അതിനു…നിങ്ങൾ ഇപ്പോഴും അവരെ കുറിച്ചുള്ള ചിന്തകളിൽ അവരുടെ വേർപാടിന്റെ വേദനയെ വീണ്ടും വീണ്ടും ബോധത്തിലേക്ക് കൊണ്ട് വന്നു നിങ്ങളും അവരും അറിയാതൊരു ഊർജപ്രവാഹം പ്രത്യക്ഷത്തിലല്ലാതെ ഒഴുകകയാണ്… ഇപ്പോഴും മറ്റേയാളുടെ വിജയത്തിന് അറിഞ്ഞോ അറിയാതെയോ നിങ്ങൾ കാരണക്കാരനാകുന്നു.

നിങ്ങളിലെ ഊർജം താഴോട്ട് പോവുകയും നിങ്ങൾ എന്നെന്നേക്കുമായി പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിക്കുകയും ചെയ്യുന്നു ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക സ്വന്തം അസ്തിത്വം നിലനിർത്തുക വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുക ചില പ്രപഞ്ച സത്യങ്ങൾമനസിലാക്കി ജീവന്റെ നിലനില്പിനാവശ്യമായ ഊർജങ്ങൾ വേണ്ട വിധം വിനിയോഗിക്കുക വേർപിരിഞ്ഞു പോയവരോട് മാത്രമല്ല നിലവിൽ സ്വന്തം അസ്തിത്വം മറന്നു മറ്റുള്ളവരുടെ സ്നേഹമാകുന്ന അടിമത്വത്തിൽ പെട്ടു പോയവരോട് കൂടിയുള്ള ഓര്മപ്പെടുത്തലാണ്.നിങ്ങളുടെ കൈവശമുള്ള ഏതു സമ്പതിനേക്കാൾ വിലപിടിച്ചതാണ് നിങ്ങളുടെ ഊർജം.