ഹിന്ദുക്കൾക്കെതിരായ ആഹ്വാനം ഒരാളേ പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിപ്പ്

മുസ്ളീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യം വിളിച്ച ഒരാളേ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചു.മുദ്രാവാക്യം അച്ചടിച്ച് നല്കിയതിൽ നിന്നും വ്യത്യസ്തമായി ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും വിദ്വേഷം ഉണ്ടാക്കും വിധവും മുദ്രാവാക്യം വിളിച്ചത് മാപ്പ് അർ ഹിക്കാത്ത തെറ്റാണ്‌ എന്ന് യൂത്ത് ലീഗ് ജനറൽ സിക്രട്ടറി പി കെ ഫിറോസ് ഇറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.കാഞ്ഞങ്ങാട് മുനിസിപാലിറ്റിയിലെ അബ്ദുൾ സലാമിനെയാണ്‌ യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി.കെ ഫിറോസ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വിളിച്ച മുദ്രാവാക്യത്തേ ലീഗും യൂത്ത് ലീഗും തള്ളിപറയുകയും ചെയ്തു.

മണിപ്പൂർ കലാപത്തെ മറയാക്കിയാണ് പുതിയ മുദ്രാവാക്യം വിളി ഉണ്ടായത്. മണിപ്പൂർ സംഭവം കേരളത്തിലെ ഹിന്ദുക്കൾക്കെതിരെ തിരിച്ച് വിടാൻ ഉന്നത രാഷ്ട്രീയ നേതാക്കൾ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. അതിന്റെ ഒക്കെ പ്രതിഫലനം കൂടിയാണ്‌ ഹിന്ദു വിരുദ്ധ മുദ്രാവാക്യം ഉയർന്നത്. ”രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും” എന്നായിരുന്നു മുസ്ലീം ലീ​ഗ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. മണിപ്പൂർ കലാപത്തെ മറയാക്കി കൊണ്ട് ഹിന്ദു വിശ്വാസികൾക്ക് നേരെയുള്ള പരസ്യമായ വധഭീഷണിയാണ് ഉണ്ടായിട്ടുള്ളത്.

എന്നാൽ പക്വതയോടെയാണ്‌ ഹിന്ദു സമൂഹവും സംഘടനകളും ഇതിനേ കൈകാര്യം ചെയ്തത്. പ്രകോപനത്തിനോ തിരിച്ചടിക്കോ ഒന്നും നിന്നില്ല എന്നതും ശ്രദ്ധേയമാണ്‌. മുദ്രാവാക്യം വിളിച്ചവരിൽ 2 ഡസനോളം ആളുകൾ ഉണ്ട്. അവർക്കെതിരെ നടപടി വരുമോ എന്നും വ്യക്തമല്ല. മുദ്രാവാക്യം വിളിച്ചവരുടെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനു ശേഷം ഇത്തരത്തിൽ ഒരു കൊലവിളി ഇതാദ്യമാണ്‌. ഹിന്ദു വിശ്വാസികളെ കൊന്നൊടുക്കും എന്നുള്ള മുദ്രാ വാക്യം ഉയർത്തി കാസർകോഡ് മുസ്ലീം ലീ​ഗ് പ്രകടനം നടത്തിയിരിക്കുന്നത്. പോലീസിനു സ്വമേധയാ കേസെടുക്കാം എന്നിരിക്കെ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല