ആമി നിങ്ങളുടെ കുട്ടിയാണോയെന്ന് പലരും ചോദിച്ചിട്ടുണ്ട്, അടുത്ത കുട്ടി സമയം ആകുമ്പോൾ നടക്കും- ഷിഹാബ്

പലപ്പോഴും ശാരീരിക വൈകല്യങ്ങളെ തുടർന്ന് തളർന്ന് പോകുന്നവരുണ്ട്. എന്നാൽ ഇതൊക്കെ ഒരു പോരായ്മയല്ലെന്ന് തിരിച്ചറിഞ്ഞ് വിധിക്ക് മുന്നിൽ മുട്ടു മടക്കാതെ ജീവിക്കുന്നവരുമുണ്ട്. അത്തരത്തിൽ ഒരാളാണ് സിപി ഷിഹാബ്. മലപ്പുറം പൂകോട്ടൂർ സ്വദേശിയായ ഷിഹാബിന് ജന്മനാ തന്നെ കൈകാലുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ചിത്രരചന, സംഗീതോപകരണം, കായിക വിനോദം, നൃത്തം, അഭിനയം തുടങ്ങി പല രംഗത്തും തന്റെ കഴിവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളോടുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷിഹാബും സനയും. യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.

ആമിയ്ക്ക് ഇപ്പോൾ മൂന്നര വയസായി. ഇപ്പോഴും പലരുടേയും സംശയങ്ങൾ മാറിയിട്ടില്ല. അതിനെല്ലാം ഉള്ള മറുപടിയാണ് ഈ വീഡിയോ എന്നാണ് ഷിഹാബും സനയും പറയുന്നത്. കുറേ പേർ ചോദിക്കാറുണ്ട് നിങ്ങളുടെ മകളാണോ എന്ന്. എന്തുകൊണ്ടാണ് അതെന്ന് അറിയില്ല. നിങ്ങളെ പോലുള്ളവർക്ക് കുട്ടികളുണ്ടാകുമോ എന്ന സംശയവും ആമിക്ക് ഞങ്ങളേക്കാൾ സൗന്ദര്യം ഉള്ളതു കൊണ്ടുമാകാം. ആമിയ്ക്ക് നൽകുന്ന പ്രത്യേക കെയറിനെക്കുറിച്ചുമൊക്കെ പറാനായാണ് ഈ വീഡിയോ എന്നും അവർ പയുന്നു.

ആമി വലിയ കുട്ടിയായില്ലേ, അടുത്ത കുട്ടി വേണ്ടെ എന്ന് പലരും ചോദിക്കാറുണ്ട്. ആമി ചെറിയ കുട്ടിയാണ്. കല്യാണം കഴിഞ്ഞപ്പോഴെ കുട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾ കേട്ടിരുന്നു. കല്യാണം കഴിഞ്ഞ് രണ്ട് രണ്ടര വർഷം കഴിഞ്ഞാണ് ആമി ജനിച്ചത്. ആമിയ്ക്ക് മൂന്ന് വയസ് കഴിഞ്ഞു. അടുത്ത കുട്ടിയെക്കുറിച്ച് പലരും ചോദിക്കുന്നു. ആമി ചെറിയ കുട്ടിയായതിനാൽ ഞങ്ങൾ രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ആമിയുടെ കാര്യങ്ങളൊക്കെ സെറ്റാകണം. വീടിന്റെ പണി നടക്കുകയാണ്. അങ്ങനെയുള്ള തിരക്കുകളുണ്ടെന്നും ഇരുവരും പറയുന്നു.

സമയം ആകുമ്പോൾ ജീവിതത്തിൽ സംഭവിക്കാനുള്ളത് സംഭവിക്കും. തീർത്തും അപ്രതീക്ഷിതമായിട്ടാണ് കോട്ടയത്ത് വച്ച് ഒരാളെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും കല്യാണം കഴിക്കുന്നതുമൊക്കെ. എങ്ങനെയാണ് ജീവിതം എന്ന് ചിന്തിക്കാത്ത സമയത്ത് പോലും ഒരു പെൺകുട്ടി വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ആമി ജനിച്ചു. ആമിയെന്ന പേരും നേരത്ത ആഗ്രഹിച്ചിരുന്നു. ആഗ്രഹിക്കുന്നതിനേക്കാൾ സന്തോഷം നൽകുന്നുണ്ട്. എല്ലാം സംഭവിക്കേണ്ടത് സമയത്ത് തന്നെ സംഭവിക്കുമെന്നും ഷിഹാബ് പറയുന്നു. സനയുടെ വീട് കോട്ടം. ഷാനു മലപ്പുറത്താണ്. ഇപ്പോൾ നാട്ടിലുണ്ട്. കല്യാണം കഴിക്കുമ്പോൾ സനയ്ക്ക് 18 വയസായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വയസാകുന്നു. പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് ആമി നിങ്ങളുടെ മകൾ ആണോ എന്ന്. അത് സന്തോഷം കൊണ്ട് ചോദിക്കുന്നതാണെങ്കിൽ ഒരുപാട് സന്തോഷം. അതല്ല വേറെ എന്തെങ്കിലും ഉദ്ദേശം വച്ചിട്ടാണെങ്കിൽ പറഞ്ഞു കൊടുക്കുന്നില്ലെന്നും ഷിഹാബും സനയും പറയുന്നു.

ചോദിക്കുന്നവർ ചോദിച്ചു കൊണ്ടേയിരിക്കും അത് ഒരുതരം മാനസിക രോഗമാണ് സ്വന്തം വീട്ടിൽ ഇല്ലാത്ത ആദി നല്ലതുപോലെ കഴിയുന്ന കുടുംബങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് അവർ. കാര്യമായി എടുക്കരുത്. നിങ്ങളെ സ്‌നേഹിക്കുന്നവർ എന്നും കൂടെയുണ്ടാവും എന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്. നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച മക്കൾ ഒരിക്കലും മറ്റുള്ളവരുടെ മാതൃത്വത്തെ ചോദ്യം ചെയ്യില്ല കാര്യമാക്കേണ്ട .. നിങ്ങൾ പ്രെഗ്‌നന്റ് ആയ സമയം മുതൽ നിങ്ങളുടെ വീഡിയോസ് കാണുന്നവൾ ആണ് ഞാൻ. പറയുന്നവർ പറയട്ടെ വായ മൂടിക്കെട്ടാൻ പറ്റില്ലല്ലോ എന്നായിരുന്നു മറ്റൊരു കമന്റ്.