തപാൽ വഴി സ്വർണം കടത്തിയ കേസിൽ പ്രതി പിടിയിൽ, 6.3 കിലോ സ്വർണമാണ് കടത്തിയത്

മലപ്പുറം. താപാല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയെ പിടികൂടി. 6.3 കിലോ ഗ്രാം സ്വര്‍ണമാണ് ഇയാള്‍ തപാല്‍ ഓഫീസ് വഴികടത്തിയത്. ഐക്കരപ്പടി സ്വദേശി ശിഹാബുദ്ദീന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. ഡിആര്‍ഐ സംഘം എത്തിയപ്പോള്‍ ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ കാറിന് മുകളിലേക്ക് ചാടിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ഡിആര്‍ഐ സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഓടുന്ന സമയത്ത് ഇയാളുടെ കൈല്‍ ഒരു ഡോര്‍ ക്ലോസര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് പിടികൂടുമ്പോള്‍ കണ്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കടത്തിയ സ്വര്‍ണത്തിന്റെ ബാക്കിയായിരിക്കും ഇതെന്നാണ് വിവരം.

മുമ്പ് ഇയാള്‍ ദുബായില്‍ നിന്നും കൊച്ചിയിലേ വിദേശ തപാല്‍ ഓഫീസ് വഴി കോഴിക്കോട് കാരന്തൂര്‍, മൂന്നിയൂര്‍ എന്നി സ്ഥലങ്ങളിലെ വിലാസത്തിലേക്ക് അയച്ച ഇസ്തിരിപ്പെട്ടി, ഡോര്‍ക്ലോസര്‍ എന്നിവയാണ് പിടികൂടിയത്. കേസില്‍ ആറ് പ്രതികളാണുള്ളത്.