പട്ടാപ്പകൽ ഇരുമ്പുപാലം അടിച്ചുമാറ്റി മോഷ്ടാക്കൾ

പട്ന ∙ കാലപ്പഴക്കം മൂലം ഉപേക്ഷിക്കപ്പെട്ട ഇരുമ്പുപാലം നാട്ടുകാർ മുന്നിവെച്ച് മോഷ്ടാക്കൾ പൊളിച്ചുകടത്തി കൊണ്ടുപോയി . ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് 60 അടി നീളവും 500 ടൺ ഭാരവുമുള്ള പാലം, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം കൊണ്ടുപോയത്.

പകൽ വെളിച്ചത്തിൽ, ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രവുമെല്ലാം ഉപയോഗിച്ച് ‘ദൗത്യം’ പൂർത്തിയാക്കാൻ 3 ദിവസമെടുത്തു. അമിയാവർ ഗ്രാമത്തിൽ അറ കനാലിനു മുകളിലൂടെയുള്ള പാലം 1972 ൽ പണിതതാണ്. അപകടാവസ്ഥയിലായതിനെ തുടർന്ന് ഉപേക്ഷിച്ച പാലത്തിനു സമീപമുള്ള പുതിയ കോൺക്രീറ്റ് പാലമാണ് നിലവിൽ ഉപയോഗിക്കുന്നത്.