കുടിയന്മാരെ പിഴിഞ്ഞെടുക്കുന്നു, മദ്യത്തിന് തോന്നും പോലെ വില കൂട്ടി പിണറായി സർക്കാർ, 50 രൂപ കൂടും

തിരുവനന്തപുരം . സംസ്ഥാനത്ത് മദ്യവില വീണ്ടും ഉയരും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാള്‍ 10 രൂപ കൂടി വര്‍ദ്ധിക്കുമെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. നേരത്തെ 20രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. വർധനവാവട്ടെ ഇപ്പോൾ 30 രൂപയിലേക്ക് എത്തി.

വിറ്റുവരവ് നികുതിയും വില്‍പന നികുതിയും കൂടുന്നതിലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടിവരുന്നതെന്ന് ബെവ്‌കോ പറയുന്നു. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നാണ് വിവരം. സാമൂഹിക സുരക്ഷയുടെ ഭാഗമായി ബജറ്റില്‍ ഏർപ്പെടുത്തിയ സെസിന്റെ പേരിലാണ് കുടിയന്മാരെ കൊള്ളയടിക്കുന്നത്.