നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 11 പേര്‍ക്ക് പരിക്ക്

കോഴിക്കോട്. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ച് 11 പേര്‍ക്ക് പരിക്ക്. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം. താമരശേരി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. റോഡിന്റെ എതിര്‍ ദിശയിലേക്ക് കയറിയാണ് ബസ് മരത്തില്‍ ഇടിച്ചത്.

ബസിന് ബ്രേക്ക് കിട്ടത്തതിനെതുടര്‍ന്ന് മരത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബ്രേക്ക് പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയിലെ പാതയിലേക്ക് എത്തി മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.