കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച യൂറിയ കലര്‍ത്തിയ 12750 ലിറ്റര്‍ പാല്‍ പിടികൂടി

പാലക്കാട്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തുവാന്‍ ശ്രമിച്ച മായം കലര്‍ന്ന പാല്‍ പിടികൂടി. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കേരള- തമിഴ്‌നാട് മീനാക്ഷിപുരം ചെക്‌പോസ്റ്റിലായിരുന്നു പരിശോധന. മാരക രാസവളമായ യൂറിയ കലര്‍ത്തിയ പാലാണ് പരിശോധനയില്‍ കണ്ടെത്തിയത്.

തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യവകുപ്പിന് ടാങ്കര്‍ കൈമാറി. തമിഴ്‌നാട്ടില്‍ നിന്നും 12750 ലിറ്റര്‍ പാലായിരുന്നു ടാങ്കറില്‍. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുവനാണ് ഇത്തരത്തില്‍ പാലില്‍ യൂറിയ ചേര്‍ക്കുന്നത്. കേരളത്തില്‍ മില്‍മയുടെ സംഭരണം കുറഞ്ഞത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പാലെത്തിക്കുവാന്‍ കാരണമായി. ഓണക്കാലമായതോടെ കേരളത്തില്‍ പാലിന് കൂടുതല്‍ ആവശ്യം വന്നിട്ടുണ്ട്. പ്രധാനമായും തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് പാല്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മായം കലർന്ന പാൽ കേരള തമിഴ്നാട് ബോർഡർ മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ പിടികൂടാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിനു മുൻപ് പല തവണ പിടികൂടിയിട്ടുണ്ട്. മാരക രാസവളമായ യൂറിയ കലർത്തിയ പാലാണ് ഇപ്പോഴും പിടികൂടിയിരിക്കുന്നത്. തുടർ നടപടികൾക്കായി പാൽ ടാങ്കർ അധികൃതർ ഭക്ഷ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. കേരള- തമിഴ്‌നാട് അതിർത്തിയായ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കാനാണ് ഇത്തരത്തിൽ പാലിൽ യൂറിയ ചേർക്കുന്നത്.

ഓണക്കാലമായാലും വിഷുക്കാലമായാലും ദരിദ്രകാലം ആയാലും കേരളത്തിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പാലും പാലുത്പന്നങ്ങളും, പഴവും പച്ചക്കറിയും അടക്കമുള്ള സാധനങ്ങൾ, അങ്ങനെ ഉപ്പു മുതൽ കർപ്പൂരം വരെ എത്തിക്കുന്നത്. മിൽമയുടെ സംഭരണം കുറഞ്ഞത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പാൽ എത്തിക്കാൻ സംസ്ഥാനത്തെ നിർബന്ധിതരാക്കിയിട്ടുണ്ട്.

മിൽമ പോലൊരു സംരംഭത്തിൽ ഉത്പാദനം കുറഞ്ഞത് എന്തുകൊണ്ടാണ് എന്ന് അധികാരികൾ ചിന്തിക്കുന്നുണ്ടോ? ഇത് മുതലെടുത്താണ് ഓണക്കാലമായാലും വിഷക്കാലമായാലും ദരിദ്രകാലമായാലും മായം കലർന്ന പാൽ മുതൽ പഴം പച്ചക്കറി എന്ന് വേണ്ട മലയാളിക്ക് ആവശ്യമുള്ള സകലതും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്നത്. ഈ വിഷാംശം കലർന്ന ഭക്ഷണം കഴിക്കാതിരിക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ… നമ്മുടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷി മന്ത്രിയും എന്നുവേണ്ട സകല ജനങ്ങളും ഉണർന്ന പ്രവർ ത്തിക്കേണ്ടിയിരിക്കുന്നു. കർഷകർ ദിനം മാത്രം ആഘോഷിച്ചാൽ പോരാ.