നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് 1760 കോടി

ന്യൂഡല്‍ഹി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1760 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തു. പണം, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍. മയക്കുമരുന്ന്, മറ്റ് വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

ഒക്ടോബര്‍ 9 മുതല്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം കണ്ടെത്തിയത്. 659.2 കോടി മൂല്യമുള്ള വസ്തുക്കളും പിടിച്ചെടുത്തു. മധ്യപ്രദേശ് 323.7 കോടി, ഛത്തീസ്ഗഢ് 76.9 കോടി, മിസോറാം 49 കോടി എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.

2018ലെ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തതില്‍ കൂടുതലാണ് ഇത്തവണ പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 239 കോടിയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ നവംബര്‍ 25,30 തീയതികളിലാണ് വോട്ടെടുപ്പ്.