മഹാരാഷ്ട്രയിൽ ബസ്സിന് തീപിടിച്ച് 25 പേർ വെന്ത് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. ബുൽദാന ജില്ലയിലെ സമൃദ്ധി മഹാമാഗ് എക്‌സ്പ്രസ്‌വേയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. യമത്മാൻ- പൂനെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

32 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റവരെ ബുൽദാന സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.