ഉയരമില്ലാത്തവര്‍ ഇനി വിഷമിക്കണ്ട; ലിംമ്പ് ലെംഗ്‌തെനിംഗ് ശസ്ത്രക്രിയ കഴിഞ്ഞ അന്‍ഫോന്‍സ് പറയുന്നു

ഉയരം കൂട്ടാനും പരിഹാരമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ടെക്‌സാസില്‍ നിന്നുള്ള അല്‍ഫോന്‍സോ ഫ്‌ളോറന്‍സ്. 28 വയസ്സുകാരനായ അന്‍ഫോന്‍സിന് അഞ്ചടി പതിനൊന്നിഞ്ചാണ് ഉയരമുണ്ടായിരുന്നത്. എന്നാലിപ്പോഴത് ആറടി ഒരിഞ്ചായി വര്‍ധിച്ചിരിക്കുകയാണ്. ഉയരം കൂട്ടുന്ന ലിംമ്പ് ലെംഗ്‌തെനിംഗ് ശസ്ത്രക്രിയക്ക് വിധേയനായാണ് അല്‍ഫോന്‍സ് ഉയരം കൂട്ടിയത്.

മൈക്കല്‍ ജോര്‍ദാന്‍, കോബി ബ്രയന്റ്, ഫില്‍ ജാക്‌സണ്‍ എന്നിവരെപ്പോലെ ആറടിക്ക് മുകളില്‍ ഉയരം വേണമെന്നായിരുന്നു അല്‍ഫോണ്‍സോയുടെ ആഗ്രഹം. ആഗ്രഹം പോലെ ഉയരം വെക്കാതായപ്പോഴാണ് അല്‍ഫോന്‍സോ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അവയവങ്ങള്‍ നീട്ടുന്ന ശസ്ത്രക്രിയയാണ് ചെയ്തത്. വിവരമറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എതിര്‍ത്തു. അപകടമാണെന്നും ചെയ്യരുതെന്നും പലരും മുന്നറിയിപ്പ് നല്‍കി. പക്ഷേ തന്റെ കടുത്ത ആഗ്രഹം പറഞ്ഞ് അല്‍ഫോന്‍സോ എല്ലാവരെയും സമ്മതിപ്പിച്ചു.

ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴു മാസം കഴിഞ്ഞു. താന്‍ പഴയതുപോലെ ആരോഗ്യവാനാണെന്ന് അല്‍ഫോന്‍സോ പറയുന്നു. വിചാരിച്ചതുപോലെ വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായില്ല. ആഗ്രഹം മനസ്സില്‍ വെച്ചിട്ട് അത് സാധിക്കാന്‍ കഴിയാതെ നിരാശ്ശപ്പെടുന്നവര്‍ക്ക് താനൊരു മാതൃകയാകട്ടെ എന്നാണ് അന്‍ഫോന്‍സോ പറയുന്നത്.

ഒരു വ്യക്തിയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് കാലിലെ അസ്ഥികള്‍ മുറിച്ചതിനു ശേഷം സാവധാനം ഉയരം വര്‍ധിപ്പിക്കുന്ന ഒരു പ്രത്യേ ഉപകരണം ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അല്‍ഫോന്‍സോയുടെ ശസ്ത്രക്രിയ നടത്തിയ ഡോ. ഡെബിപര്‍ഷാദ് വിശദീകരിച്ചു. എക്‌സ്‌റേ അടിസ്ഥാനമാക്കിയുള്ള ശസ്ത്രക്രിയയാണിത്. കാലില്‍ നാലോ ആറോ ചെറിയ മുറിവുകള്‍ ഉണ്ടാക്കിയ ശേഷം അസ്ഥിയുടെ പൊള്ളയായ ഭാഗത്തേക്ക് പ്രത്യേക തരം ഉപകരണം ഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഡോ. ഡെബിപര്‍ഷാദ് പറഞ്ഞു. എന്തായാലും അല്‍ഫോന്‍സോയുടെ കഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.