ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കും, 48.91 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം : ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങൾ അറ്റകുറ്റപ്പടി നടത്താൻ 48.91 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ഇന്നലെയാണ് മന്ത്രി മന്ദിരങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത്. മരപ്പട്ടി ശല്യം രൂക്ഷമാണെന്നും ഒരു ഗ്ലാസ് വെള്ളം തുറന്നു വച്ചാൽ മരപ്പട്ടി മൂത്രം ഒഴിക്കുമോയെന്ന് പേടിച്ചാണ് മന്ത്രി മന്ദിരങ്ങളിൽ കഴിയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാതി.

മന്ത്രിമാർ വലിയ സുഖസൗകര്യങ്ങളുള്ള മുറികളിലാണ് മന്ത്രിമാർ ജീവിക്കുന്നതെന്നാണ് പലരും കരുതുന്നത്. എന്നാലിത് തെറ്റാണെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണിപ്പോൾ ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 48.91 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയത്.