രാഹുലിന്റെ യാത്രക്ക് തിരിച്ചടി, ​ഗോവയിൽ 8 എം.എൽ.എമാർ ബിജെപിയിലേക്ക്

ഗോവയിൽ കോൺഗ്രസ് കൂട്ടമായി ബിജെപിയിലേക്ക്. 11ൽ 8 എം എൽ എ മാരും കൂട്ടമായി ബിജെപി പാർട്ടിയിലേക്ക് ചേക്കേറുന്നു. എട്ട് എംഎൽഎമാർ പാർട്ടിയിൽ ചേരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെ അവകാശപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു സംസ്ഥാനത്ത് ഒരു പാർട്ടിക്ക് ഉണ്ടാകുന്ന വലിയ ദുരന്തമാണിത്.

ഗോവ‍ കോൺഗ്രസ് വിമുക്തമാകുന്നു എന്നും കോൺഗ്രസ് പാർട്ടിയെ അപ്പാടേ തന്നെ ബിജെപിയിലേക്ക് ലയിപ്പിക്കുകയാണ്‌ എന്നുമാണ്‌ സംസ്ഥാന കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറബ്ഞ്ഞത്.മുൻ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ഭരണകക്ഷിയായ ബിജെപിയിൽ ചേരുന്നതെന്നാണ് റിപ്പോർട്ട്.നേരത്തേ, പാർട്ടി വിടില്ലെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ എംഎൽഎമാരെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.എന്നാൽ ഇപ്പോൾ കോൺഗ്രസ് പാർട്ടി ഗോവയിൽ അപ്പാടേ ബിജെപിയിലേക്ക് ലയിക്കുന്ന കാഴ്ച്ചയാണ്‌.ഗോവയിൽ കോൺഗ്രസിന്റെ ദയനീയമായ പതനം നടക്കുന്നത് രാഹുൽ ഗാന്ധി കോൺഗ്രസിനു ശക്തി പകരാൻ നടത്തുന്ന ഭാരത് ജോഡോ യാത്രക്കിടെയാണ്‌. രാഹുൽ ഗാന്ധി 150 ദിവസങ്ങൾ താണ്ടുന്ന യാത്രയുടെ ആദ്യ 4 ദിവസമായപ്പോൾ തന്നെ ഒരു സംസ്ഥാനത്ത് പാർട്ടി പൂർണ്ണമായും വീണു എന്ന് പറയാം. ഇതിനെല്ലാം കാരണം കോൺഗ്രസിനെ നയിക്കാൻ ആളില്ല. 40 അംഗ സഭയിൽ ബിജെപിക്ക് 20, കോൺഗ്രസിന് 11, ആം ആദ്മി പാർട്ടിക്ക് 2, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്ക് 2, ഗോവ ഫോർവേഡ് പാർട്ടിക്കും റവല്യൂഷണറി ഗോവൻസ് പാർട്ടിക്കും ഓരോ എംഎൽഎമാരുമാണുള്ളത്. 3 സ്വതന്ത്രരും ഉണ്ട്. കോൺഗ്രസിന് ഇനി സഭയിൽ മൂന്ന് അംഗങ്ങൾ മാത്രമാകും ഉണ്ടാവുക.

ആകെയുള്ള എം എൽ എ മാരിലും നേതാക്കളിലും 8% പേർ ഒറ്റയടിക്ക് പാർട്ടി വിട്ട് മറ്റ് പാർട്ടിയിൽ ചേരുക. ഇവിടെ ശ്രദ്ധിക്കേണ്ടത് ഗോവ ഭരിക്കുന്നത് ബിജെപിയാണ്‌ . എന്നിട്ടും എന്തിനാണ്‌ കോൺഗ്രസ് നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക് ഒഴുകുന്നത് എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേ ഉള്ളു.വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസ് പച്ച തൊടില്ലെന്ന കോൺഗ്രസ് നേതാക്കളുടെ കണക്കു കൂട്ടലാണ്‌ അവിടെ പാർട്ടി തകരാൻ കാരണം. ബിജെപിയിലേക്ക് കയറുവാൻ ഊഴം കാത്ത് കോൺഗ്രസ് നേതാക്കൾ കിടക്കുകയാണ്‌. ബിജെപി സംസ്ഥാന കമിറ്റി ഓഫീസിൽ ചർച്ച നറ്റത്താൻ അപ്പോയിന്റെമെന്റും കാത്ത് നേതാക്കൾ ഹോട്ടലിൽ തങ്ങുകയാണ്‌. അത്ര വലിയ അടിയൊഴുക്കുകൾ ആണ്‌ ഗോവയിൽ.  കോൺഗ്രസിലെ നേതാക്കളേ സംരക്ഷിക്കാനും അവരെ നിയന്ത്രിക്കാനും ദില്ലിയിൽ ഒരു സംവിധാനം ഇല്ല. അരക്ഷിതാവസ്ഥയിലാണ്‌ രാജ്യമാകെ പാർട്ടി . കാശ്മീരിൽ കോൺഗ്രസ് പാർട്ടി നിലം തൊടാതെ തകർന്നു. യു.പിയിൽ നെരു കുടുംബത്തിന്റെ അടിത്തറയായ അമേടി അടക്കം തകർന്നു.പശ്ചിമ ബംഗാളിൽ കടുക് മണിക്ക് പോലും ഇല്ലാതെ തകർന്നു. കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങൾ രണ്ടോ മൂന്നോ മാത്രം. ഇപ്പോൾ ഗോവയിൽ നിന്നും 11ൽ 8 എം എൽ എ മാരും പാർട്ടി വിടുന്നതോടെ ഗോവയിലും കോൺഗ്രസിന്റെ കാര്യം തീരുമാനമായിരിക്കുനു

മുതിർന്ന കോൺഗ്രസ് എംഎൽഎ ദിഗംബർ കാമത്തിന്റെ നേതൃത്വത്തിൽ ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ കലാപത്തിന്റെ വക്കിലാണ്അവർ ബിജെപിയിൽ ചേർന്നേക്കുമെന്ന് വിമത വൃത്തങ്ങൾ അറിയിച്ചു.പത്തോ എം.എൽ.എമാരെങ്കിലും ബി.ജെ.പിയിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് വിമത വൃത്തങ്ങൾ നൽകുന്ന സൂചന.40 എം എൽ.എ മാരുള്ള ഗോവയിൽ ബിജെപിക്ക് നിലവിൽ 20 എം എൽ എ മാരാണുത്. എൻ ഡി എ സഖ്യത്തിനു 25 എം എൽ എ മാരുടെ ഭൂരിപക്ഷം ഉണ്ട് നിയമ സഭയിൽ.

കോൺഗ്രസ് പാർട്ടിയുടെ വലിയ തോതിലു തകർച്ചയാണ്‌ ഗോവയിൽ കാണുന്നത്. ഒരുകാലത്ത് ഗോവ അറ്റക്കു ഭരിച്ച പാർട്ടിയാണ്‌ കോൺഗ്രസ്. ബിജെപിയെ സംബന്ധിച്ച് ഗോവയുടെ രാഷ്ട്രീയത്തിനു വലിയ ചരിത്രം ഇല്ല.