നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എസ്.ടി.യു. നേതാവ് അറസ്റ്റില്‍. മതപഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ തൈക്കടപ്പുറം അഴിത്തലയിലെ കെ.പി.ഇസ്മായിലി (കബര്‍ദാര്‍-49)ആണ് പിടിയിലായത്.
പ്രതിയെ നീലേശ്വരം എസ്.ഐ. പി.രാജീവനാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളുൾപ്പടെ ചുമത്തിയാകും പ്രതിക്കെതിരെ കേസെടുക്കുക. ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ രണ്ടുവരെയുള്ള ദിവസങ്ങളിലാണ് ഇതെല്ലം നടന്നത് . കുട്ടി നടന്ന കാര്യങ്ങൾ മദ്രസാധ്യാപകരെ അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു.) സംസ്ഥാന ഭാരവാഹിയാണ് ഇസ്മായില്‍.