ആഴകടലിലെ മീൻവലയിൽ കൂറ്റൻ ശിവലിംഗം കുടുങ്ങി

മീൻ പിടിക്കാൻ ആയി ആഴകടലലിൽ പോയവർക്ക് കിട്ടിയത് ടൺ കണക്കിന് ഭാരമുള്ള ശിവലിംഗം. ഗുജറാത്തിലെ കാവി കടൽത്തീരത്ത് ആണ് വളരെ വിചിത്രവും അത്ഭുതകരവുമായ സംഭവം നടന്നിരിക്കുന്നത് .ബറൂച്ച് ജില്ലയിലെ ജംബുസാർ തഹസിൽ കാവി ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ് കടലിൽ നിന്ന് ക്രിസ്റ്റലിൽ നിർമ്മിച്ച ശിവലിംഗം ലഭിച്ചത് .

കഴിഞ്ഞ ഏഴിനാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിൽ പോയത് . ഇതിനിടെ ശിവലിംഗം വലയിൽ കുടുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.തീരത്ത് നിന്ന് 185 കിലോമീറ്റർ അകലെ കടലിന് നടുവിൽ നിന്നാണ് ഈ ശിവലിംഗം ലഭിച്ചത് . 10 ഓളം പേർ ചേർന്നാണ് ടൺ കണക്കിന് ഭാരമുള്ള ശിവലിംഗം കരയ്‌ക്കെത്തിച്ചത് . നിലവിൽ കവി ഗ്രാമത്തിലെ പുരാതന കമലേശ്വര് മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനായി സൂക്ഷിച്ചിരിക്കുകയാണ് ശിവലിംഗം. .സൂറത്ത്, വഡോദര, അഹമ്മദാബാദ് ജില്ലകളിൽ നിന്ന് ധാരാളം ആളുകൾ ദർശനത്തിനായി എത്തുന്നുണ്ട്. ശിവലിംഗത്തിനുള്ളിൽ നാഗദൈവവും ഒപ്പം മറ്റ് വിഗ്രഹങ്ങളുമുണ്ട് .

അതേസമയം, ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടന്നു. ജില്ലാ കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് 30 വർഷത്തേക്ക് പൂജ നടത്തുന്നതിന് വിലക്കുണ്ടായിരുന്ന ഗ്യാൻവ്യാപിയിലെ (Gyanvapi) വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. അയോധ്യയിൽ ശ്രീരാമ പ്രതിഷ്ഠയ്ക്ക് അനുകൂല സമയം നിശ്ചയിച്ച വിശ്വനാഥ ക്ഷേത്രത്തിലെ (Kasi Viswanath Temple) പ്രധാന പൂജാരി ഓം പ്രകാശ് മിശ്രയും ഗണേശ്വർ ദ്രാവിഡുമാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. അതേസമയം, റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ ഗ്യാൻവ്യാപി കോംപ്ലക്‌സിൽ എത്തിയിട്ടുണ്ട്. കോടതി ഉത്തരവിന് ശേഷം, ബുധനാഴ്ച രാത്രി വൈകി ഗ്യാൻവ്യാപിയിലെ വ്യാസ് ബേസ്‌മെൻ്റിന് പുറത്ത് ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. രാത്രി 10 മണിയോടെ ജില്ലാ മജിസ്‌ട്രേറ്റും വാരണാസി ഡിഐജിയും മസ്ജിദ് പരിസരത്തെത്തി. ഇതിന് പിന്നാലെ ബാരിക്കേഡുകൾ നീക്കുി. അതേസമയം ഗ്യാൻവ്യാപി കോംപ്ലക്‌സിന് പുറത്ത് വലിയ രീതിയിൽ പൊലീസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.

രാത്രി രണ്ടു മണിയോടെ പോലീസ് കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും ഒരുമിച്ച് മസ്ജിദിന് പുറത്തെത്തി കോടതി ഉത്തരവ് പാലിച്ചെന്ന് അറിയിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബാരിക്കേഡുകൾ നീക്കുന്നതും ഉൾപ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ അശോക് മുത്താ ജെയിൻ വ്യക്തമാക്കി.

ഇനി പൂജകൾ നടക്കും
എസ്ജി കോടതിയുടെ നിർദ്ദേശം പാലിച്ചുവെന്നും വിഗ്രഹങ്ങൾ സ്ഥാപിച്ച ശേഷം കെവിഎം ട്രസ്റ്റിലെ പൂജാരി ശയന പൂജ നടത്തിയെന്നും കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മുന്നിൽ അഖണ്ഡജ്യോതി കത്തിച്ചു. ഇനിമുതൽ എല്ലാ ദേവതകകൾക്കും ദൈനംദിന ആരതികൾ നടത്തും. രാവിലെ മംഗള ആരതി, ഭോഗ് ആരതി, വൈകുന്നേരമുള്ള ആരതി, സൂര്യാസ്തമയത്തിനു ശേഷമുള്ള ആരതി, ശയൻ ആരതി എന്നിങ്ങനെ എല്ലാവിധ പുജകളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ന് തങ്ങൾക്ക് അഭിമാന നിമിഷമാണെന്ന് ഗ്യാൻവ്യാപിയിൽ പൂജ നടത്താൻ കോടതി അനുമതി നൽകിയ ഇത്തരവിനെ പ്രകീർത്തിച്ച് അഭിഭാഷകൻ സോഹൻ ലാൽ ആര്യ പറഞ്ഞു. ബുധനാഴ്ചത്തെ കോടതിയുടെ തീരുമാനം സന്തോഷമുണ്ടാക്കുന്ന ഒന്നാണ്. പുജകൾക്കായുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദു പക്ഷത്തിൻ്റെ വാദം
ഗ്യാൻവ്യാപി മസ്ജിദിൻ്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച വിധിയെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തുകയാണ് ഹിന്ദുപക്ഷം. കോടതി ആരാധനയ്ക്ക് അനുമതി നൽകിയ ഗ്യാൻവ്യാപിലെ നിലവറ നന്ദി ഭഗവാൻ്റെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നിലവറയിലെ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച് ഒരു ഹർജി സമർപ്പിച്ചിരുന്നു. ഗ്യാൻവ്യാപിയിലെ ഈ നിലവറയിൽ 30 വർഷമായി പൂജകൾ നടന്നിരുന്നില്ല. 1993 വരെ നിലവറയിലെ വിഗ്രഹങ്ങളെ പതിവായി ആരാധിച്ചിരുന്നതായി ഹിന്ദു പക്ഷം അവകാശപ്പെടുന്നു. എന്നാൽ 1992-ലെ ബാബറി പള്ളി തകർക്കലിനു ശേഷം അന്നത്തെ മുലായം സർക്കാർ ഈ അവകാശം നിർത്തലാക്കുകയും ആരാധനയ്ക്കുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്തു. ഹിന്ദു പുരോഹിതരെയും അവിടെ നിന്ന് നീക്കം ചെയ്തു. ഇതിന് ശേഷം മാതാ ശൃംഗർ ഗൗരിയെ വർഷം തോറും ഇവിടെ ആരാധിച്ചുവരികയായിരുന്നു.

മുസ്ലീം വിഭാഗം ഹൈക്കോടതിയെ സമീപിക്കും
ജനുവരി 17ലെ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 24ന് ഡിഎം നിലവറ ഏറ്റെടുത്തിരുന്നു.തങ്ങൾക്ക് വീണ്ടും ആരാധന നടത്താനുള്ള അവകാശം നൽകണമെന്ന് ഹിന്ദുവിഭാഗം തുടർച്ചയായി ആവശ്യപ്പെടകയും ചെയ്തിരുന്നു. അതേസമയം, ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്യുമെന്ന് മുസ്ലീം വിഭാഗം അറിയിക്കുകയും ചെയ്തിട്ടുണ്ട്.