പത്ത് വയസുകാരിയെ ചുംബിച്ച മുസ്ലീം മതപണ്ഡിതനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കെട്ടിയിട്ടു

പത്ത് വയസുകാരിയെ ചുംബിച്ച മുസ്ലീം മതപണ്ഡിതനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പണ്ഡിതനെ നാട്ടുകാര്‍ പിടികൂടുകയും കെട്ടിയിട്ട് തല്ലിച്ചതയ്ക്കുകയുമായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായ് മേഖലയിലെ മദ്രസയിലെ മതപണ്ഡിതനായ നൂറുള്ള അഷ്‌റഫ് അലി ഷെയ്ഖിനെയാണ് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് കെട്ടിയിട്ടത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ അടുത്തുള്ള കടയില്‍ പോയതായിരുന്നു പെണ്‍കുട്ടി. കടയുടെ സമീപം നിന്ന പ്രതി പെണ്‍കുട്ടിക്ക് പണം നല്‍കാമെന്ന് പറഞ്ഞ് ശ്മശാനത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ വെച്ച് പ്രതി പെണ്‍കുട്ടിയെ ചുംബിക്കുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ നൂറുള്ളയെ പിടികൂടുകയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ ഇയാളെ നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു.

ഇതിനിടെ റോഡില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. കുറ്റം സമ്മതിക്കുന്ന പ്രതിയുടെ വീഡിയോയും ജനം ചിത്രീകരിച്ചു. വീഡിയോ വൈറലായതോടെ പോലീസ് പോക്സോ നിയമപ്രകാരം പീഡനത്തിന് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.