പ്രണയപ്പക, യുവാവ് കുത്തി പരിക്കേൽപ്പിച്ച ഒഡിഷ സ്വദേശിനി മരിച്ചു, സംഭവം ആലപ്പുഴയില്‍

പൂച്ചാക്കല്‍ : യുവാവ് കുത്തി പരിക്കേൽപ്പിച്ച ഒഡിഷ സ്വദേശിനി മരിച്ചു. ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഒഡിഷ സ്വദേശിനി റിത്വിക സാഹു (25) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. റിത്വികയും സാമുവലും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍, സാമുവലിന് ഭാര്യയും കുട്ടികളുമുള്ള വിവരമറിഞ്ഞതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. മാര്‍ച്ച് 31-ന് വൈകിട്ടാണ് ഒഡിഷ സ്വദേശിയായ സാമുവല്‍ റിത്വികയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

സംഭവത്തില്‍ സാമുവലിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. പ്രതിക്കായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.