രണ്ടംഗ  സംഘം വീടുകയറി ആക്രമിച്ചു,വലിയമ്മയക്കും മകനും ഗുരുതര പരിക്ക് 

വെള്ളറട കോവില്ലൂരിൽ രണ്ടംഗ സംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി വെട്ടേറ്റു ആക്രമണത്തിനിരയായ കോവില്ലൂര്‍ കിഴക്കുംകര വീട്ടില്‍ ശ്യാമള (64) സഹോദരിയുടെ മകന്‍ രതീഷ് കുമാര്‍ (40) എന്നിവരെയാണ്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം  വൈകിട്ട് രതീഷിന്റെ ഫോണിൽ ഒരാൾ വിളിച്ചു അസഭ്യം പറയുകയും, അതിനു ശേഷം ഉടൻ ടിപ്പർ ലോറിയിൽ 2 പേർ രതീഷിന്റെ വീടിന്റെ മുന്നിലെത്തി രതീഷിനെയും, വലിയമ്മയെയും രണ്ടംഗ സംഘം മർദ്ദിക്കുയായിരുന്നു. വെള്ളറട പോലിസിൽ പരാതി നൽകി.
പ്രതികളായ രണ്ടു പേർ കാരക്കോണം മെഡിക്കൽ കോളേജിൽ പോലിസ് നീരീക്ഷണത്തിൽ ചികിത്സയിലാണ്