രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി അപകടം, യാത്രക്കാർക്ക് പരിക്ക്

ജയ്പുർ : രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ട്രെയിനിന്റെ നാല് കോച്ചുകളും എൻജിനുമാണ് പാളം തെറ്റിയത്.

നിരവധി യാത്രക്കാർക്ക് പരുക്കേറ്റത്തായാണ് വിവരം. ഇവരെ ചികിത്സയ്‌ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി), അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ സ്ഥലത്തുണ്ട്.

എന്നാൽ കോച്ചുകൾ എങ്ങനെയാണു പാളം വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.