തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തി പഞ്ചായത്ത് അംഗങ്ങള്‍

തിരുവനന്തപുരം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തില്‍ വന്‍ അഴിമതി. പൂവച്ചല്‍ പഞ്ചായത്തിലെ നാല് പാര്‍ട്ടിലെ 9 അംഗങ്ങള്‍ ചേര്‍ന്നാണ് ക്രമക്കേട് നടത്തിയത്. ഇടത് പക്ഷം ഭരിക്കുന്ന പഞ്ചായത്തിലാണ് അഴിമതി. ജോലി ചെയ്യാതെ വ്യാജരേഖകള്‍ ചമച്ച് 168422 രൂപ ഇവര്‍ തട്ടിയെടുക്കുകയായിരുന്നു.

സോഷ്യല്‍ ഓഡിറ്റിലാണ് ഇക്കാര്യം വ്യക്തമായത്. സിപിഎമ്മിന്റ് നാല് അംഗങ്ങളും, സിപിഐയുടെ ഒരഗവും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ട് അംഗങ്ങളുമാണ് ക്രമക്കേട് നടത്തിയത്. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസവും ഇവര്‍ ജോലിയില്‍ പങ്കെടുത്തുവെന്ന് വ്യാജ രേഖ ഉണ്ടാക്കുകയായിരുന്നു. തട്ടിയെടുത്ത പണം തിരിച്ചടയ്ക്കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചെങ്കിലും 18000 രൂപ മാത്രമാണ് തിരിച്ചടച്ചത്.

അതേസമയം സംഭവത്തില്‍ അബദ്ധം പറ്റിയതാണെന്നാണ് തട്ടിപ്പ് നടത്തിയവര്‍ പറയുന്നത്. അതേസമയം ഇത് സാമ്പത്തിക തട്ടിപ്പായതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്താം. തെറ്റ് ചെയ്തത് ജനപ്രതിനിധികളായതിനാല്‍ അയോഗ്യരാക്കുവാനും നിയമമുണ്ട്. എന്നാല്‍ നാല് പാര്‍ട്ടികളിലേയും അംഗങ്ങള്‍ ഉള്ളതിനാല്‍ തട്ടിപ്പ് ഒതിക്കിതീര്‍ക്കുവനാണ് ശ്രമം.