വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഇപ്പോൾ അതിലേക്ക് എത്തിയിട്ടില്ല- അഭിരാമി

ഗായിക അമൃത സുരേഷിന്റെ അനുജത്തിണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്നു. ഇപ്പോളിതാ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അഭിരാമി സുരേഷ്, വാക്കുകളിങ്ങനെ

വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോൾ അതിലേക്ക് എത്തിയിട്ടില്ല. എന്റെ എക്സ്ട്രീം ക്യാരക്റ്റർ സഹിക്കാൻ ഉള്ള ഒരാൾ വരണം. അതിപ്പോൾ സമയം എടുത്തിട്ടായാലും വരട്ടെ എന്ന നിലപാടാണ്. പിന്നെ സത്യത്തിൽ വിവാഹം കഴിക്കാൻ പേടിയാണ്. ഒരു വിവാഹം കഴിച്ചിട്ട് ഇത്രയും കാലമായി സഫർ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ചേച്ചി.

ഒരു വിവാഹത്തിലേക്ക് കടക്കുക എന്നുള്ളത് ഒരുപാട് ആലോചിച്ചെടുക്കേണ്ട തീരുമാനം ആണ്. ഇപ്പോൾ മുന്നിലുള്ളത് കഫ്റ്റീരിയ മാത്രമാണ്. അതിന് നിറയെ ബ്രാഞ്ചസ് വരണം എന്നാണ് ആഗ്രഹം. എന്നെ മനസിലാക്കി സഹിക്കാൻ കഴിയുന്ന ഒരാൾ വരുമെന്നാണ് വിശ്വാസം. ലേറ്റായി നടന്നാലും ലേറ്റസ്റ്റ് ആയി വരും എന്നാണ് വിശ്വാസം. അതല്ലാതെ വിവാഹത്തിന് താല്പര്യമില്ലാഞ്ഞിട്ടല്ല.

പേടിയാണ് ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്ന് ഞാൻ പറയില്ല. അതുകണ്ടിട്ടുള്ള ആൾക്കാരുടെ ആറ്റിട്യൂഡ് കണ്ട് ഒരുപക്ഷേ അതൊക്കെ ഇൻഫ്ലുവെൻസ് ചെയ്തു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്’