കേരളത്തിന് കഴിഞ്ഞ വര്‍ഷം കേന്ദ്രത്തില്‍ നിന്നും ലഭിച്ചത് 45638.54 കോടി രൂപയെന്ന് കണക്കുകള്‍

കോട്ടയം. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയതിന് കേന്ദ്രമാണ് കാരണമെന്ന് കുറ്റപ്പെടുത്തുമ്പോള്‍ കേരളത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 45638.54 കോടി രൂപയെന്ന് കണക്കുകള്‍. ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ഇനത്തില്‍ 27377.86 കോടിയും. നികുതി വിഹിതമായി 18260.68 കോടിയുമാണ് കിട്ടിയത്.

2021-22ല്‍ കിട്ടിയത് 47837 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 42000 കോടി കിട്ടാനുണ്ടെന്നും എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ചത് 21000 കോടി മാത്രമായിരുന്നുവെന്നുമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്. കേന്ദ്ര പദ്ധതികളുടെ ബ്രാന്‍ഡിങ് നാമകരണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ 500 കോടി കേന്ദ്രം നല്‍കിയിട്ടില്ല.

ലോണ്‍ സഹായമായ 1925 കോടിയും ലഭിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ ലഘുകരിച്ച് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പലതവണ കത്തയച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.