സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

കണ്ണൂര്‍. പോലീസ് കേസെടുത്തതിന് പിന്നാലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കൂത്തുപറമ്പ് സ്വദേശി എം മുരളാധരനാണ് ആത്മഹത്യ ചെയ്തത്. സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. 400 ഓളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതായിട്ടാണ് വിവരം.

പ്രതി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഞായറാഴ്ചയാണ് മുരളീധരനെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് സൗത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും മുരളീധരനെ പുറത്താക്കിയിരുന്നു. പരിസരവാസികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ചിത്രങ്ങളുമാണ് ഇത്തരത്തില്‍ പ്രതി ദുരുപയോഗം ചെയ്തത്.