മണിചേട്ടൻ 48 വയസുവരെയെ ജീവിക്കുവെന്ന് ആ ജോത്സ്യൻ പ്രവചിച്ചത് സത്യമായി- ബാല

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

ഇപ്പോഴിതാ, മണിയെ കുറിച്ച് നടൻ ബാല ഒരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 2011 ൽ പുറത്തിറങ്ങിയ ‘പ്രിയപ്പെട്ട നാട്ടുകാരെ’ എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയമായിരുന്നു അത്. ‘അന്ന് ഞങ്ങൾ ഒന്നിച്ചു കൂടാറുണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ജിമ്മും ജിമ്മും മറ്റ് കാര്യങ്ങമെല്ലാം ചെയ്യുന്നത് കൊണ്ട് ഡ്രിങ്‌സ് ഒന്നും വേണ്ടെന്ന് പറയുമായിരുന്നു. ഒരിക്കൽ എന്നാലും നീ വാടാ എന്ന് പറഞ്ഞ് അദ്ദേഹം കൂട്ടികൊണ്ട് പോയി,’

‘അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്, ‘എനിക്ക് ആയുസ് കുറവാണ്. ഞാൻ ജാതകം നോക്കി. 48 വയസ്സിൽ കൂടുതൽ ഞാൻ ജീവിക്കില്ല’, മണിച്ചേട്ടൻ ഇത് പറയുമ്പോൾ ഞാൻ തടഞ്ഞു. അപ്പോഴാണ് മാള ചേട്ടൻ റൂമിലേക്ക് കയറി വന്നത്. മണിച്ചേട്ടൻ മരണത്തെ കുറിച്ച് പറയുന്നത് കേട്ട് അദ്ദേഹം കുറേ വഴക്ക് പറഞ്ഞു. ജോത്സ്യന്മാർ പലതും പറയും. അത് കേട്ട് നീ ഓരോന്ന് ചിന്തിക്കേണ്ട, മിണ്ടാതിരിക്ക് എന്നൊക്കെ അദ്ദേഹം പറഞ്ഞു,

നാല്പത്തിയഞ്ച് വയസായപ്പോഴാണ് കലാഭവൻ മണി മരിക്കുന്നത്. പല ആരോപണങ്ങളും ഊഹാപോഹങ്ങളുമെല്ലാം അന്ന് ഉയർന്നു വന്നിരുന്നു. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണി ഈ ലോകത്തോട് വിട പറഞ്ഞത്. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.