ഭാര്യ വിളിക്കുന്നതിനെക്കാൾ കൂടുതൽ‌ എന്നെ വിളിക്കുന്നത് മകൾ- ബിനു അടിമാലി

മിമിക്രിയിൽ നിന്ന് തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ് ബിനു അടിമാലി. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത്. ആദ്യ ചിത്രം തൽസമയം ഒരു പെൺകുട്ടിയാണ്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ ബിനു മിമിക്രിയിൽ എത്തുന്നതിന് മുൻപ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്. മൂത്തവൻ ആത്മിക് പ്ലസ് ടുവിനും . രണ്ടാമത്തവൾ മീനാക്ഷി ഏഴാം ക്ലാസിലും. ഇളയവൾ ആമ്പൽ 3 വയസ്സുകാരിയും ആണ് ബിനുവിന്റെ ലോകം.

താരം സ്റ്റാര്‌ മാജിക്കിലും സജീവമാണ്. ബിനു അടിമാലി മകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിന്നെപ്പോലൊരു മോൾ എനിക്കുമുണ്ട്, ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതൽ എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത് അവളാണ്, ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത്. ബിനു അടിമാലി നിറഞ്ഞ കണ്ണുകളോടെയാണ് മകളെക്കുറിച്ച് പറഞ്ഞത്,

ഇപ്പോഴും അവൾ എന്റെ കൂടെയാണ് കിടന്നുറങ്ങുന്നത്. തന്റെ മകളുടെ അസുഖത്തെക്കുറിച്ച് ആയിരുന്നു ബിനു അടിമാലി ആ വേദിയിൽ തുറന്നു പറഞ്ഞത്. മകൾക്കുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുകയാണ് ബിനു അടിമാലി എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. സനയുടെ അമ്മയും മകളെക്കുറിച്ച് ആ വേദിയിൽ തന്നെ വാചാലമായിരുന്നു. എനിക്ക് ആരുടെയും യാതൊരുവിധത്തിലുമുള്ള സഹതാപം ആവശ്യമില്ലായിരുന്നു. മകളുടെ പേരിൽ ഒരുപാട് താൻ വിഷമിച്ചിട്ടുണ്ട് എന്നാണ് സനയുടെ അമ്മ പറഞ്ഞത്.