യുവ നടൻ ധീരജ് ഡെന്നി വിവാഹിതനായി

‘വൈ’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ യുവ നടൻ ധീരജ് ഡെന്നി വിവാഹിതനായി. ആൻമരിയ ആണ് വധു. ടൊവിനൊ തോമസ് കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തു. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹ വിരുന്നിൽ പങ്കെടുത്തു.

ചെറുപ്പം മുതലേ നാടകങ്ങളിൽ സജീവമായിരുന്ന നടനാണ് ധീരജ്. ധീരജ് ‘കൽക്കി’ എന്ന സിനിമയുടെയും ഭാഗമായി. ‘കർണൻ നെപ്പോളിയൻ ഭഗത്‍സിംഗ്’ എന്ന സിനിമയിൽ നായകനുമായി. ധീരജും നിവിൻ പോളിയും ടൊവിനൊയും തോമസും കസിൻ സഹോദരങ്ങളാണ്. നിവിൻ പോളിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് ധീരജ്. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനൊ.

ബംഗളൂരുവിൽ ഇന്ട്രമെന്റേഷൻ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് സിനിമ മോഹം കേറി ധീരജ് ആ ജോലി വിട്ടു തന്റെ സ്വപ്നത്തിനു പിറകെ പാഞ്ഞത്. താരങ്ങളായ നിവിൻ പോളി, ടോവിനോ എന്നിവർ ഇദ്ദേഹത്തിന്റെ കസിൻസ് ആണ്. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പള്ളി ഗ്രൂപ്പിൽ ചേർന്ന ശേഷമാണ് തനിക്ക് അഭിനയ മോഹം തുടങ്ങിയത് എന്നും ധീരജ് മുൻപ് പറഞ്ഞിട്ടുണ്ട്.