ആരാധന മൂത്ത് ഒരു സുന്ദരി പെൺകുട്ടി എന്നോട് പറഞ്ഞു ദേവന്റെ രക്തത്തിൽ ഒരു കുഞ്ഞുവേണമെന്ന്, വെളിപ്പെടുത്തൽ

മലയാള സിനിമയിലെ എക്കാലെത്തെയും മികച്ച വില്ലന്‍മാരില്‍ ഒരാളാണ് നടന്‍ ദേവന്‍. ഒട്ടേറെ സൂപ്പർ ഹിറ്റുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ദേവൻ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ്. ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ദേവൻ. വില്ലൻ വേഷങ്ങൾ അല്ലാതെ സ്വഭാവ നടൻ ആയും ദേവൻ തിളങ്ങിയ ചിത്രങ്ങൾ ഏറെ.

സൗന്ദര്യമുള്ള വില്ലൻ എന്ന വിശേഷണത്തിന് അർഹനായ ദേവന് ആരാധകരും ഏറെയായിരുന്നു. അടുത്തിടെ താരം തന്റെ ആരാധകരെ ക്കുറിച്ച് നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. തനിക്ക് സൗന്ദര്യം ഒരു ശാപമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നാണ് ദേവൻ പറയുന്നത്. സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു എന്നു താരം പറയുന്നു. ഒരിക്കല്‍ ആരാധന മൂത്ത് ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി എന്നു താരം പറയുന്നു. ദേവന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞു ദേവന്‍ അവരെ മടക്കി അയക്കുകയായിരുന്നു.

മലയാള സിനിമയിലെ താരങ്ങളുടെ അഭിനയത്തെക്കുറിച്ചും താരം വെളിപ്പെടുത്തൽ നടത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഇന്ത്യന്‍ സിനിമയിലെ മഹാനടന്‍മാരാണെന്നും ദേവന്‍ വ്യക്തമാക്കി. മിക്ക അന്യഭാഷ നടന്മാര്‍ക്കും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു ലിമിറ്റ് ഉണ്ടെന്നും എന്നാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ പ്രകടനം കൊണ്ട് നമ്മളെ ഞെട്ടിക്കുക മാത്രമല്ല നമ്മളെ കൂടി ഗംഭീര പ്രകടനം നടത്താന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന നടന്‍മാര്‍ ആണെന്നുമാണ് ദേവന്‍ പറയുന്നത്.

മറ്റു ഭാഷകളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ വലിയ വലിയ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ വിസ്മയിപ്പിക്കുന്ന അഭിനയ പാടവത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആണ് ഇവരുടെ വില നമുക്ക് കൂടുതല്‍ ബോദ്ധ്യപ്പെടുന്നത് എന്നും ദേവന്‍ പറഞ്ഞു.