കാണുന്ന പോലെ അത്ര സിംപിളല്ല സുരാജിന്റെ ഭാര്യ, വിവാഹത്തിന് മുമ്പ് ഇരുവരും രഹസ്യമായി കണ്ടിരുന്നത് പത്മനാഭസ്വാമി ക്ഷേത്ത്രതില്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. സിനിമയില്‍ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകന്‍ കാശിനാഥനും രണ്ടാമത്തെ മകന്‍ വാസുദേവും ഇളയകുട്ടി ഹൃദ്യയുമാണ്.

എറണാകുളത്ത് സ്‌കൈലൈന്‍ ഫ്‌ലാറ്റിലാണ് സുരാജും കുടുംബവും താമസിക്കുന്നത്. ഷൂട്ടിങ്ങിനായി വന്നു പോകുന്നതിലുള്ള ബുദ്ധിമുട്ടും പിന്നെ സുരാജിനെ മിസ് ചെയ്യുന്നതും കാരണമാണ് സ്വന്തം നാട്ടില്‍ നിന്നും എറണാകുളത്തേക്ക് വീട് മാറിയത്. എന്നാല്‍ സ്വന്തം നാട്ടില്‍ തന്നെ വീട് വയ്ക്കാനാണ് സുരാജിന്റെ ആഗ്രഹം. ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെ ഒതുങ്ങി കഴിയുകയാണ് സുപ്രിയ. എന്നാല്‍ സുപ്രിയ അത്ര നിസാരക്കാരിയല്ല. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും എംബിഎയില്‍ ബിരുദവും നേടിയ വ്യക്തിയാണ്. മാത്രമല്ല ബാങ്കിലെ ജീവനക്കാരിയുമായിരുന്നു സുപ്രിയ. കുട്ടികളുടെ കാര്യം ശ്രദ്ധിക്കാനാവാതെ വന്നതോടെയാണ് ജോലി ഉപേക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ സമയം തികയുന്നില്ലെന്ന് സുപ്രിയ പറയുന്നു. മാത്രമല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉണ്ടെങ്കിലും ഭര്‍ത്താവായ സുരാജിന്റെ കണക്കുകളും സുപ്രിയയാണ് കൈകാര്യം ചെയ്യുന്നത്.

വലിയ ദൈവവിശ്വാസിയാണ് സുപ്രിയ. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ആദ്യമായി സുരാജും സുപ്രിയയും ആദ്യമായി കണുന്നത്. സുപ്രിയയുടെ സുഹൃത്ത് ശ്രീലത സുരാജിന്റെ ബന്ധുവായിരുന്നു. വിവാഹം ആലോചിച്ചിരുന്ന സമയം ശ്രീലതയോട് നിന്റൈ കൂട്ടുകാരികള്‍ ഒന്നും ഇല്ലേ എന്ന് ചോദിച്ചു. തുടര്‍ന്ന് ശ്രീലത സുപ്രിയയുടെ കാര്യം പറഞ്ഞു. ഇതോടെയാണ് വളരെ രഹസ്യമായി ഇരുവരും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് കണ്ടത്. പിന്നീട് വീട്ടുകാരെ വിവരം അറിയിക്കുയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നു.

സുരാജിന്റെ മൂത്ത മകന്‍ കാശിനാഥനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അണ്ണന്‍ തമ്പി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി എത്തിയത് സുരാജിന്റെ മകനാണ്. ഇപ്പോള്‍ ക്വാറന്റൈന്‍ കാലത്ത് വീട്ടില്‍ തന്നെയാണ് സുരാജും. ലോക് ഡൗണില്‍ വെഞ്ഞാറമൂട്ടിലെ വീട്ടിലാണ് സുരാജ്. സഹോദരനും സഹോദരിയും അമ്മയും ലോക് ഡൗണില്‍ വീട്ടിലുണ്ട്. ഇത്രയും ദിവസം അമ്മ വിലാസിനിക്കൊപ്പം വീട്ടില്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സുരാജിപ്പോള്‍.

അതേസമയം വീട്ടില്‍ ആണെങ്കിലും ചുമ്മാതിരിക്കുകയല്ല സുരാജ്. കൊറോണയുമായി ബന്ധപ്പെട്ട് സന്ദേശപരിപാടികള്‍ ചെയ്യുന്നുണ്ട്, കുറച്ചുസമയം കൃഷിക്കായി മാറ്റിവയ്ക്കുന്നുണ്ട്. കുറച്ചുസമയം വീടിന്റെ ഒരുഭാഗം പെയിന്റടിക്കാനും വിനിയോഗിച്ചു. നിയന്ത്രണങ്ങള് തീരും വരെ സുരാജും കുടുംബവും നാട്ടിലുണ്ടാകും. ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള സൂരജിന്റെ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്. ഇതൊടെയാണ് കുടുംബിനിയായി ഒതുങ്ങികഴിഞ്ഞിരുന്ന സുപ്രിയെയും പ്രേക്ഷകര്‍ ശ്രദ്ധിച്ചത്.

https://www.facebook.com/surajofficialpage/videos/213626743072360/