സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നടന്‍ ജയസൂര്യ

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി നടന്‍ ജയസൂര്യ. ചെറുപ്പാക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്ന് കൃഷി മന്ത്രി പറഞ്ഞതിന് കാരണമാണ് താന്‍ വേദിയില്‍ പറഞ്ഞതെന്നും ജയസൂര്യ പറയുന്നു. തനിക്ക് ഇടത് വലത് ബിജെപി രാഷ്ട്രീയവുമായി ബന്ധമില്ലെന്നും ജയസൂര്യ പറയുന്നു.

എന്നാല്‍ കൃഷിക്കാരുടെ വിഷയം മാത്രമാണ് പ്രസക്തമെന്നും ജയസൂര്യ പറഞ്ഞു. സുഹൃത്തായ നടന്‍ കൃഷ്ണപ്രസാദുമായി കൃഷികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെക്കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണപ്രസാദ് ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ പറഞ്ഞിരുന്നു. വിളവെടുത്ത നെല്ലിന് ആറുമാസം കഴിഞ്ഞിട്ടും പണം നല്‍കാത്തത് കടുത്ത അനീതിയാണെന്നും ജയസൂര്യ പറഞ്ഞു.

ആ നെല്ല് അരിയായി വിപണിയില്‍ എത്തിയിട്ടുണ്ടാവില്ലെ പിന്നെ എന്തിനാണ് പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ തിരുവോണ നാളില്‍ പട്ടിണി സമരം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. നമ്മള്‍ക്ക് ഭക്ഷണം നല്‍കുന്ന കര്‍ഷകര്‍ തിരുവോണ നാളില്‍ പട്ടിണി കിടക്കുന്നതിന്റെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറയുന്നു.